ഐഎഫ്എഫ്‌കെ ഇക്കുറി 'നവാഗതരുടെ മേള'; പ്രദര്‍ശിപ്പിക്കുക 30ലധികം സിനിമകള്‍

By Web TeamFirst Published Dec 6, 2018, 5:18 PM IST
Highlights

ലോക സിനിമ വിഭാഗത്തില്‍ നവാഗതരുടെ മുപ്പതിലധികം ശ്രദ്ധേയ ചിത്രങ്ങളാണ് ഇക്കുറി പ്രദര്‍ശിപ്പിക്കുന്നത്...

തിരുവനന്തപുരം: നവാഗത സംവിധായകര്‍ക്ക് വാതില്‍ തുറന്നിട്ട് കേരള രാജ്യാന്തര ചലച്ചിത്രമേള. ലോക സിനിമ വിഭാഗത്തില്‍ നവാഗതരുടെ മുപ്പതിലധികം ശ്രദ്ധേയ ചിത്രങ്ങളാണ് ഇക്കുറി പ്രദര്‍ശിപ്പിക്കുന്നത്. കാനും വെനിസും ബെര്‍ലിനും ലൊക്കാര്‍ണോയും അടക്കമുള്ള വിഖ്യത മേളകളില്‍ കയ്യടി നേടിയവയാണ് ഇവയില്‍ മിക്ക സിനിമകളും. 

ലൊക്കാര്‍ണോ മേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ റിച്ചാര്‍ഡ് ബില്ലിംഹാമിന്‍റെ റേ ആന്റ് ലിസ്, വെനീസ് മേളയില്‍ തിളങ്ങിയ സമേഷ് സോബിയുടെ ടെല്‍ അവീവ് ഓണ്‍ ഫയര്‍, വിവിധ മേളകളില്‍ പ്രദര്‍ശിപ്പിച്ച ബെഞ്ചമിന്‍ നൈഷ്താത്തിന്‍റെ റോജോ, അക്കാദമി പുരസ്‌കാരത്തിന് സ്വീഡന്‍റെ ഔദ്യോഗിക എന്‍ട്രിയായ അലി അബ്ബാസി സംവിധാനം ചെയ്ത ബോര്‍ഡര്‍ എന്നിവയാണ് ഇതിലെ ശ്രദ്ധേയ സിനിമകള്‍. 

 

click me!