ചലച്ചിത്രമേള കൊടിയിറങ്ങി; ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍; ഡാര്‍ക്ക് റൂം മികച്ച ചിത്രം

By Web TeamFirst Published Dec 13, 2018, 6:44 PM IST
Highlights

കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റൗഹല്ലാഹ്  ഹെജാസ സംവിധാനം ചെയ്ത  ഡാര്‍ക്ക് റൂം മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോര പുരസ്കാരം സ്വന്തമാക്കി.  ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകനുള്ള രജത ചകോരം സ്വന്തമാക്കിയത്. 

തിരുവനന്തപുരം: കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റൗഹല്ലാഹ്  ഹെജാസ സംവിധാനം ചെയ്ത  ഡാര്‍ക്ക് റൂം മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോര പുരസ്കാരം സ്വന്തമാക്കി.   ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകനുള്ള രജത ചകോരം സ്വന്തമാക്കിയത്. ഈ മാ യൗ ആണ് ചിത്രം.  മലയാളത്തില്‍ നിന്ന്  മത്സരരംഗത്തുള്ള രണ്ട് ചിത്രങ്ങളും പുരസ്കാരങ്ങള്‍ സ്വന്തമാക്കി..

സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞടുക്കപ്പെട്ടത്.  മികച്ച ഏഷ്യന്‍ സിനിമയായി ഈ മാ യൗ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഏഷ്യൻ ചിത്രം, മികച്ച സംവിധായകൻ, പ്രേക്ഷക പ്രീതി നേടിയ ചിത്രം എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് ഈ മാ യൗ സ്വന്തമാക്കിയത്.  ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഈ മാ യൗ  മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശേരി സ്വന്തമാക്കിയിരുന്നു.  

നവാഗത സംവിധായകനുള്ള രജത ചകോരം അനാമിക അക്സർ  സ്വന്തമാക്കി.  ടേക്കിംഗ് ദ ഹോർ ടു ഈറ്റ് ജിലേബി എന്ന ചിത്രത്തിനാണ് പുരസ്കാരം. ബിയാട്രിസ് സെയ്നർ സംവിധാനം ചെയത് ലാറ്റിനമേരിക്കൻ ചിത്രം ദ സൈലൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.സിനിമാറ്റോഗ്രഫിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം സൗമ്യാനന്ദ സാഹിക്കാണ്. ടേക്കിംഗ് ദ  ഹോർ ടു ഈറ്റ് ജിലേബി  ആണ് ചിത്രം.  

click me!