മികച്ച ചിത്രത്തിനായുള്ള വോട്ടിംഗ് ഉച്ചവരെ

By Web TeamFirst Published Dec 13, 2018, 12:37 AM IST
Highlights

മേളയില്‍ ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. പ്രേക്ഷകപ്രീതി നേടിയ റഫീക്കിയുടെ പുനഃപ്രദര്‍ശനവും ഇന്നുണ്ടാകും. മികച്ച ചിത്രത്തിനായുള്ള വോട്ടിംഗ് ഉച്ചവരെ തുടരും. 

തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും. നിശാഗന്ധിയില്‍ വൈകിട്ടാണ് സമാപനചടങ്ങ്. മത്സരചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് ഉച്ചവരെ വോട്ട് ചെയ്യാം. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാത്ത ചലച്ചിത്രമേളയാണ് ഇക്കുറി കടന്നുപോയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മേളയ്ക്കെത്തിയവരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.

മേളയില്‍ ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. പ്രേക്ഷകപ്രീതി നേടിയ റഫീക്കിയുടെ പുനഃപ്രദര്‍ശനവും ഇന്നുണ്ടാകും. മികച്ച ചിത്രത്തിനായുള്ള വോട്ടിംഗ് ഉച്ചവരെ തുടരും.  ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് മേളയ്ക്ക് തിരശീല വീഴുന്നത്. ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സാന്നിധ്യം മേളയെ ശ്രദ്ധേയമാക്കി. ഹേപ്പ് ആന്‍റ് റീബില്‍ഡിംഗ്  ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480ലധികം പ്രദര്‍ശനങ്ങളാണ് നടന്നത്. ലോകസിനിമകള്‍ക്കായിരുന്നു ഇക്കുറിയും പ്രേക്ഷകരുടെ തിരക്ക്. മത്സവിഭാഗത്തിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച മലയാള സിനിമകള്‍ക്ക് വന്‍ സ്വീകാര്യതയാണ്  ലഭിച്ചത്.

ലോക സിനിമാചരിത്രത്തിലെ വിസ്മയ പ്രതിഭ ഇഗ്മര്‍ ബര്‍ഗ്മാനെ കുറിച്ചുള്ള ഡോക്യുമെന്ററിയടക്കം എട്ട് ചിത്രങ്ങള്‍ക്കും പ്രക്ഷകര്‍ തള്ളിക്കയറി.മേളയോടനുബന്ധിച്ച് പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ആദരവായി ഒരുക്കിയ സംഗീത സന്ധ്യകള്‍ക്ക് ആസ്വാദകര്‍ ഏറെയായിരുന്നു. മജീദ് മജീദി ചിത്രം മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് പ്രദര്‍ശിപ്പിക്കാത്തത് സിനിമാസ്വാദകര്‍ക്ക് നിരാശയായി.  നിശാഗന്ധിയില്‍ വൈകീട്ട് 6മണിക്ക് നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും.

click me!