അടുത്തത് മലയാള ചിത്രമെന്ന് ബുദ്ധദേവ് ദാസ് ഗുപ്ത

By Web TeamFirst Published Dec 12, 2018, 11:26 AM IST
Highlights

അടുത്തതായി ഒരു മലയാളചിത്രം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രമുഖ ബംഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്ത. കേരളം തന്‍റെ രണ്ടാമത്തെ ജന്മ ദേശമാണ്. ചലച്ചിത്രമേളകൾ രാഷ്‍ട്രീയവത്കരിക്കപ്പെടുമ്പോൾ കേരളാ രാജ്യാന്തര ചലച്ചിത്രമേള വേറിട്ട് നിൽക്കുകയാണെന്നും ബുദ്ധദേവ്ദാസ് ഗുപ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

അടുത്തതായി ഒരു മലയാളചിത്രം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രമുഖ ബംഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്ത. കേരളം തന്‍റെ രണ്ടാമത്തെ ജന്മ ദേശമാണ്. ചലച്ചിത്രമേളകൾ രാഷ്‍ട്രീയവത്കരിക്കപ്പെടുമ്പോൾ കേരളാ രാജ്യാന്തര ചലച്ചിത്രമേള വേറിട്ട് നിൽക്കുകയാണെന്നും ബുദ്ധദേവ്ദാസ് ഗുപ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വാക്കുകളിൽ നിറഞ്ഞതത്രയും കേരളത്തോടുള്ള സ്നേഹം. രണ്ടായിരത്തിപത്തിൽ മലയാള സിനിമ സംവിധാനം ചെയ്യാൻ ചർച്ചകൾ നടത്തിയിരുന്നു.പക്ഷെ നിർമാതാവ് പിന്നീട് താൽപര്യം കാണിച്ചില്ല. പക്ഷെ മലയാളത്തിൽ സംവിധാനം ചെയ്യുന്നതിൽ നിന്ന് പിന്നോട്ടില്ല- ബുദ്ധദേവ്ദാസ് ഗുപ്ത പറയുന്നു.

എതിർശബ്‍ദങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂട ശ്രമം സിനിമാ മേഖലയിൽ ഉണ്ട്. ചലച്ചിത്രമേളകളടക്കം രാഷ്‍ട്രീയവത്കരിക്കപ്പെടുന്നത് വേദനാജനകമാണ്. ശാരീരിക അവശതകളുണ്ടെങ്കിലും കരിയറിലെ ഏറ്റവും മികച്ച ചിത്രത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ബുദ്ധദേവ് ദാസ് ഗുപ്ത പറഞ്ഞു. ശിഷ്യരുടെ ചിത്രങ്ങൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നുണ്ട്. നവാഗതർക്ക് കൂടുതൽ അവസരങ്ങൾ എല്ലാ മേളകളിലും ലഭിക്കണമെന്നും ബുദ്ധദേവ് ദാസ് ഗുപ്ത പറഞ്ഞു.

 

click me!