ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിന് തുടക്കം; 'ഡെബ്റ്റി'ന് ടാഗോറില്‍ ഹൗസ്ഫുള്‍ ഷോ

By Web TeamFirst Published Dec 8, 2018, 2:28 PM IST
Highlights

കേരളത്തിന്റെ 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനമായ ഇന്ന് മത്സരവിഭാഗം സിനിമകളുടെ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു. വുസ്ലത് സരകോഗ്ലു സംവിധാനം ചെയ്ത ടര്‍ക്കിഷ് ചിത്രം 'ഡെബ്റ്റ്' ആയിരുന്നു മത്സരവിഭാഗത്തിന്റെ ഉദ്ഘാടന ചിത്രം. നിലവിലെ വലിയ തീയേറ്ററുകളിലൊന്നായ ടാഗോറില്‍ രാവിലെ 11.30നായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം. മത്സരവിഭാഗത്തിന്റെ ആദ്യ പ്രദര്‍ശനം തന്നെ ഹൗസ്ഫുള്‍ ആയിരുന്നു.

മത്സരവിഭാഗത്തില്‍ ഇന്ന് മൂന്ന് സിനിമകള്‍ കൂടി പ്രദര്‍ശിപ്പിക്കും. മോണിക്ക ലൈറാന സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രം ദി ബെഡ്, ബഹ്മാന്‍ ഫര്‍മനാര സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം ടെയ്ല്‍ ഓഫ് ദി സീ, ടെമിര്‍ബെക് ബിര്‍നസരോവ് സംവിധാനം ചെയ്ത കിര്‍ഗിസ്താന്‍ ചിത്രം നൈറ്റ് ആക്‌സിഡന്റ് എന്നിവയാണ് ഇന്നത്തെ മറ്റ് മത്സരവിഭാഗം ചിത്രങ്ങള്‍.

എല്ലാത്തവണത്തെയുംപോലെ മത്സരവിഭാഗം സിനിമകള്‍ക്ക് കാണികളുടെ വലിയ പങ്കാളിത്തമുണ്ട്. ഡെലിഗേറ്റുകളുടെ ആകെ എണ്ണത്തില്‍ എല്ലാത്തവണത്തേതിലും വലിയ ഇടിവുണ്ടെങ്കിലും പ്രധാന ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളില്‍ മിക്കതും ഹൗസ്ഫുള്‍ ആണ്. രണ്ട് മലയാള ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്. ഗോവ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനും നടനുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ.വും സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയയും.

click me!