സിനിമയാണ് എന്റെ രാഷ്‍ട്രീയം; സ്ത്രീപക്ഷ സിനിമകള്‍ ഉണ്ടാകണം: വെട്രിമാരൻ

By Web TeamFirst Published Dec 12, 2018, 11:36 AM IST
Highlights

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ജൂറി അംഗവുമായ വെട്രിമാരന്‍ സംസാരിക്കുന്നു.

തന്‍റെ രാഷ്‍ട്രീയമാണ് തന്‍റെ സിനിമകളെന്ന് തമിഴ്സംവിധായകനും രാജ്യാന്തരചലച്ചിത്ര മേളയിലെ ജൂറി അംഗവുമായ വെട്രിമാരന്‍. കേരള രാജ്യാന്തര ചലച്ചിത്രോത്സവം സിനിമകളുടെ സ്വതന്ത്യപ്രദര്‍ശനത്തിനുള്ള ഇടമാണെന്നും വെട്രിമാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാക്കമുട്ടൈ, ആടുകളം ,വിസാരണൈ, വടചെന്നൈ..തമിഴിലെ നവസിനിമാ കൂട്ടായ്മയിലെ പ്രമുഖ സംവിധായകൻ. വെട്രിമാരൻ ഇത്തവണ കേരള മേളയിൽ അന്താരാഷ്ട്രാ മത്സരവിഭാഗം ജൂറി അംഗമാണ്. അതിജീവനത്തിന്റേയും പ്രതിഷേധത്തിൻറേയും കഥ പറയുന്ന തന്റെ സിനിമകൾ തന്റെ രാഷ്‍ട്രീയം തന്നെയെന്ന് സംവിധായകൻ പറയുന്നു.

രാഷ്‍ട്രീയ സമ്മര്‍ദ്ദം എല്ലാവര്‍ക്കും ഉണ്ട്. ഇപ്പോള്‍ എല്ലാവരും രാഷ്‍ട്രീയ സാഹചര്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. അതുകൊണ്ടാണ് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ രാഷ്‍ട്രീയം സിനിമയാകുന്നത്. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ സിനിമയില്‍ ഉണ്ടാവണം. അവര്‍ സിനിമയുടെ അവിഭാജ്യഘടകവും ആകണം- വെട്രിമാരൻ പറയുന്നു.

click me!