'2000 രൂപ കൂടുതലാണെന്ന് ഞാന്‍ പറയില്ല'

By Web TeamFirst Published Dec 8, 2018, 1:34 AM IST
Highlights


കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. വനം വകുപ്പ് ജീവനക്കാരനായ മുഹമ്മദ് ഇസ്മയില്‍ പറയുന്നു.

ഇത് എന്റെ എഞ്ചാമത്തെ ഫെസ്റ്റിവലാണ്. പ്രളയത്തിന് ശേഷം നടക്കുന്ന ഫെസ്റ്റിവല്‍ എന്നതാണല്ലോ ഇത്തവണത്തെ പ്രത്യേകത. ചലച്ചിത്ര അക്കാദമിക്കാണ് ഇത്തവണത്തെ മുഴുവന്‍ റിസ്‌കും. ആഘോഷങ്ങള്‍ കുറവാണെങ്കിലും മേള നന്നാവുമെന്നാണ് ആദ്യദിവസത്തെ ഒരു ഫീല്‍. ഫണ്ടിന്റെ അപര്യാപ്തത സിനിമകളുടെ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല.

ഇത്തവണ ഡെലിഗീറ്റ് ഫീസ് ഇനത്തില്‍ ഈടാക്കുന്ന 2000 രൂപ, പ്രളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഒരു വലിയ തുകയാണെന്ന അഭിപ്രായം വ്യക്തിപരമായി ഇല്ല. അതേ അഭിപ്രായം ഒരുപാട് പേര്‍ക്ക് ഉണ്ടെന്നാണ് മേളയില്‍ എത്തിയവരുടെ എണ്ണം കാണിക്കുന്നത്. 10,000 പേരെ പ്രതീക്ഷിച്ചെങ്കിലും 7500-8000 പേര്‍ എത്തിയെന്നാണ് കേള്‍ക്കുന്നത്.

click me!