ഐഎഫ്എഫ്കെ: പ്രദര്‍ശനങ്ങള്‍ തുടങ്ങി, ഇന്ന് 34 ചിത്രങ്ങള്‍

By Web TeamFirst Published Dec 7, 2018, 11:33 AM IST
Highlights

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍ തുടങ്ങി. കൈരളി തീയേറ്ററിലും ടാഗോറിലും  രാവിലെ ഒമ്പതിന് യഥാക്രമം ജംപ്മാനോടും എ ഫാമിലി ടൂറോടും കൂടിയാണ് പ്രദര്‍ശനം തുടങ്ങിയത്.  റഷ്യന്‍ സംവിധായകന്‍ ദ്വോര്‍ദോവ്‌സ്‌കിയുടെതാണ് ജംപ്മാന്‍. യിംഗ് ലിയാംഗ് ആണ് എ ഫാമിലി ടൂര്‍ സംവിധാനം ചെയ്‍തിരിക്കുന്നത്. ഓഗസ്റ്റ് അറ്റ് അകികോസ്, സ്ക്ര്യൂഡ്രൈവര്‍, ദ മാൻ ഹു ബോട്ട് ദ മൂണ്‍, വര്‍ക്കിംഗ് വുമണ്‍, സുലൈമാൻ മൌണ്ടൈൻ, ദ ലോര്‍ഡ്, ഡൈ ടുമാറോ, പില്‍ഗ്രിമേജ് എന്നിവയാണ് രാവിലെ പ്രദര്‍ശിപ്പിക്കുന്ന മറ്റ് ചിത്രങ്ങള്‍.

ഇന്ന് ആകെ 34 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.  വൈകിട്ട് ആറിന് നിശാഗന്ധിയില്‍ ചലച്ചിത്രോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്  സ്പാനിഷ് സൈക്കോ ത്രില്ലര്‍ എവെരിബഡി നോസ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇറാൻ സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

click me!