ഐഎഫ്എഫ്‌കെ: റിസര്‍വേഷന്‍ ആരംഭിച്ചു; ക്യൂ ഒഴിവാക്കാന്‍ കൂപ്പണ്‍ സമ്പ്രദായവും!

By Web TeamFirst Published Dec 6, 2018, 4:16 PM IST
Highlights

ചലച്ചിത്രമേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ദിവസവും മൂന്നു സിനിമകളാണ് ഒരാള്‍ക്ക് പരമാവധി റിസര്‍വ് ചെയ്യാന്‍ കഴിയുക...

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി പതിനൊന്നു വരെ തൊട്ടടുത്ത ദിവസത്തെ സിനിമകള്‍ റിസര്‍വ് ചെയ്യാം. 

മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ https://registration.iffk.in/- ല്‍ രജിസ്‌ട്രേഷനായി ഉപയോഗിച്ച മെയില്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്‌തോ, സിഡിറ്റ് പുറത്തിറക്കിയിട്ടുള്ള iffk 2018 എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ സീറ്റ് റിസര്‍വ് ചെയ്യാം (മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്). 

ദിവസവും മൂന്നു സിനിമകളാണ് ഒരാള്‍ക്ക് പരമാവധി റിസര്‍വ് ചെയ്യാന്‍ കഴിയുക. ഒന്നിലേറെ സീറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കില്ല. ചലച്ചിത്രമേളയിലെ ക്യൂ ഒഴിവാക്കുന്നതിനായി ഇത്തവണ അക്കാദമി കൂപ്പണ്‍ സമ്പ്രദായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളുടെ കൂപ്പണുകള്‍ പ്രദര്‍ശനത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് തിയേറ്ററുകളിലെ കൗണ്ടറുകളില്‍ ലഭ്യമാകും.

click me!