ഐഎഫ്എഫ്കെ 2018: ടാഗോറിൽ ഇന്ന് പ്രദർശനങ്ങളില്ല

By Web TeamFirst Published Dec 9, 2018, 6:23 AM IST
Highlights

സാങ്കേതിക കാരണങ്ങൾ മൂലം ടാഗോർ തിയറ്ററിലെ ഇന്നത്തെ എല്ലാ പ്രദർശനങ്ങൾ മാറ്റിവെച്ചതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ന് ടാഗോര്‍ തീയേറ്ററില്‍ പ്രദര്‍ശനമില്ല. ചില സാങ്കേതിക കാരണങ്ങൾ മൂലം ടാഗോർ തിയറ്ററിലെ ഇന്നത്തെ എല്ലാ പ്രദർശനങ്ങൾ മാറ്റിവെച്ചതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കഴിഞ്ഞ ദിവസം ടാഗോറില്‍ 2.15ന് പ്രദര്‍ശിപ്പിച്ച ദ ബെഡ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങിയിരുന്നു. പ്രൊജക്റ്റര്‍ തകരാറായതാണ് പ്രദര്‍ശനം മുടങ്ങാൻ കാരണം. സിനിമ തുടങ്ങി 15 മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ പ്രൊജക്റ്റര്‍ തകരാറിലാകുകയായിരുന്നു.

തകരാര്‍ ഉടൻ തന്നെ പരിഹരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ അറിയിച്ചിരുന്നു. എന്നാല്‍ തകരാര്‍ പരിഹരിക്കാൻ കഴിയാതിരുന്നതിനാല്‍ പ്രദര്‍ശനം ഒഴിവാക്കുന്നതായി കമല്‍ പിന്നീട് അറിയിക്കുകയായിരുന്നു. ദ ബെഡിന്റെ പ്രദര്‍ശനം പിന്നീട് നടത്തുമെന്നും വ്യക്തമാക്കി.

click me!