പാലത്തില്‍ നിന്ന് ബസ് താഴേക്ക് പതിച്ചു; 9 പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്

By Web TeamFirst Published Jan 29, 2020, 8:57 AM IST
Highlights

ബുധനാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബെര്‍ഹാംപൂരില്‍ നിന്നും ടിക്രിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് 

ഭുവനേശ്വര്‍: ഒഡീഷയില്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് പതിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്ക്. ഗഞ്ചാം ജില്ലയിലെ ത്പ്താപാനി ഘാട്ടിന് സമീപമുള്ള പാലത്തില്‍ നിന്നാണ് ബസ് അപകടത്തില്‍പ്പെട്ടത്. 

ബുധനാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ബെര്‍ഹാംപൂരില്‍ നിന്നും ടിക്രിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ബെര്‍ഹാംപൂരിലും, ദിഗപഹാന്‍ഡിയിലുമുള്ള ആശുപത്രിയിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന. പാലത്തിന്‍റെ കൈവരികള്‍ ഇടിച്ച് തകര്‍ത്ത് ബസ് താഴേക്ക് പതിക്കുകയായിരുന്നു. തലകീഴായാണ് ബസ് താഴേക്ക് പതിച്ചത്. ബസില്‍ ഉണ്ടായിരുന്നവര്‍ ഉറക്കത്തിലായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. 

ബസും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് പതിച്ചു; മരണം 20 ആയി

ട്രെയിലറും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍​ മലയാളി യുവാവിന്​ ദാരുണാന്ത്യം

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് കുരുന്നിന് ദാരുണാന്ത്യം

കുട്ടിയെ മടിയിലിരുത്തി മദ്യലഹരിയിൽ വണ്ടിയോടിച്ച് പിതാവ്; തകര്‍ന്നത് നാല് വാഹനങ്ങൾ

click me!