കൊച്ചി: ആലുവയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് രണ്ട് വയസുള്ള കുട്ടി മരിച്ചു. ബിനാനിപുരം സ്വദേശി ആദിക്കാണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ മതിലിനോട് ചേര്‍ന്ന കിണറ്റിന് സമീപത്തേക്ക് പോയ കുട്ടി, കിണറിന്‍റെ അരമതിലിൽ കയറവേ കിണറ്റിലേക്ക് വീഴുകയായിരുന്നു.