
ദില്ലി: ഇന്നലെ വൈകുന്നേരം ദില്ലിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നും ടേക്ക് ഓഫിന് മുൻപേ യാത്രക്കാരെ പുറത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് ടേക്ക് ഓഫ് നിർത്തി വച്ചത്. 160 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ദില്ലിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലെ ജീവനക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ടേക്ക് ഓഫ് റിജെക്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. കോക്ക്പിറ്റിലെ സ്പീഡ് പാരാമീറ്ററുകൾ ദൃശ്യമാകുന്ന സ്‌ക്രീനുകളിലുണ്ടായ തകരാർ മൂലമാണ് പൈലറ്റ് ടേക്ക് ഓഫ് റിജക്ട് ചെയ്തതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
അതേ സമയം, ഈ വിമാനത്തിലെ യാത്രക്കാരെ ഇറക്കി മറ്റൊരു വിമാനത്തിലേക്ക് കയറ്റിയതായും അത് മുംബൈയിലേക്ക് പുറപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. സുരക്ഷാ മാനദണ്ഡങ്ങളിലൂന്നിയെടുത്ത തീരുമാനത്തിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam