അർദ്ധനഗ്നരാക്കി തെരുവിലൂടെ നടത്തിക്കും, കുറ്റവാളികളെ ഭയപ്പെടുത്താൻ ബംഗാളിൽ പുതിയ നീക്കവുമായി ബിജെപി സർക്കാർ

Published : May 28, 2026, 05:13 AM IST
bengal police

Synopsis

ബംഗാളിൽ കുറ്റവാളികളെ ഭയപ്പെടുത്തുന്നതിനും ജനവിശ്വാസം നേടുന്നതിനുമായി പോലീസ് പുതിയ നടപടി തുടങ്ങി. അറസ്റ്റിലാകുന്ന കുറ്റവാളികളെ അർദ്ധനഗ്നരായി അവർ ഭീതി പരത്തിയിരുന്ന ഹൗറയിലെ തെരുവുകളിലൂടെ നടത്തിക്കുകയാണ്. ഈ നടപടി മൂലം ജനങ്ങൾ ഭയമില്ലാതെ ഇവർക്കെതിരെ സംസാരിക്കാൻ തുടങ്ങിയതായി പോലീസ് പറയുന്നു.

കൊൽക്കത്ത: കുറ്റവാളികളെ ഭയപ്പെടുത്തുന്നതിനും പൊലീസിൽ പൊതുജനങ്ങൾക്ക് വിശ്വാസം വളർത്തുന്നതിനുമായി ബംഗാളിലെ പുതിയ നീക്കവുമായി ബിജെപി സർക്കാർ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബംഗാൾ പൊലീസ് പിടികൂടുന്ന കുറ്റവാളികളെ അർദ്ധനഗ്നരായി നോർത്ത്, സൗത്ത്, സെൻട്രൽ ഹൗറയിലെ തെരുവുകളിലൂടെ നടത്തിക്കുകയാണ്. മെയ് നാലിന് ബംഗാളിൽ ഭരണം മാറിയതുമുതൽ, അറസ്റ്റിലാകുന്ന എല്ലാ കുറ്റവാളികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം അവർ ഭീതി പരത്തി വാണിരുന്ന അതേ പ്രദേശങ്ങളിലൂടെ പോലീസ് കൊണ്ടുപോകുന്നുണ്ട്.

മുൻപൊക്കെ ഈ ഗുണ്ടകളെ കാണുമ്പോൾ തന്നെ ജനങ്ങളുടെ മനസ്സിൽ ഭയം നിറയുകയും അറിയാതെ തന്നെ ബഹുമാനത്തോടെ കൈകൾ കൂപ്പിപ്പോകുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ കുറ്റവാളികളുടെ അപമാനം നേരിട്ട് കണ്ടതോടെ, പ്രദേശവാസികൾ ഒതുങ്ങിയ ശബ്‍ദത്തിലല്ലാതെ പരസ്യമായിത്തന്നെ ഇവർക്കെതിരെ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. നോർത്ത് ഹൗറയിൽ, ആ പ്രദേശത്തെ കുപ്രസിദ്ധ 'ഡോൺ' എന്ന് വിളിക്കപ്പെടുന്ന ആകാശ് സിംഗിനെ തല മുണ്ഡനം ചെയ്ത്, സ്ലീവ്ലെസ് വെസ്റ്റ് മാത്രം ധരിപ്പിച്ച് പൊലീസ് തെരുവിലൂടെ നടത്തിച്ചു. ഈ മാസം തുടക്കത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

തുടർന്ന് ബുധനാഴ്ച, ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിരുന്ന എല്ലാ പ്രദേശങ്ങളിലും പൊലീസ് ഇയാളെ എത്തിച്ചു. ഇതിനിടയിൽ കുറ്റകൃത്യം നടന്ന സ്ഥലം പുനഃസൃഷ്ടിച്ച് പരിശോധിക്കുകയും ചെയ്തു. 2021ലും അതിനുശേഷമുള്ള വർഷങ്ങളിലും നിരവധി ആക്രമണങ്ങളും ബോംബേറുകളും മറ്റ് ക്രിമിനൽ സംഭവങ്ങളും നടന്ന സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.

സൗത്ത് ഹൗറയിലെ സങ്ക്രെയിൽ പ്രദേശത്ത് ഷഹീൻ മൊല്ല എന്നയാളെയും സമാനമായ രീതിയിൽ പൊലീസ് പൊതുമധ്യത്തിലൂടെ നടത്തിച്ചു. ലോക്കൽ എംഎൽഎ പ്രിയ പാലിന്‍റെ പേരിൽ വൻതോതിൽ പണം തട്ടിയതിനാണ് ട്രാഫിക് ഹോം ഗാർഡ് ആയിരുന്ന മൊല്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. നോർത്ത്, സൗത്ത് ഹൗറയിലെ സംഭവങ്ങൾക്ക് പിന്നാലെ, ഷിബ്പൂർ സ്റ്റേഷനിലെ പൊലീസും സെൻട്രൽ ഹൗറയിലെ ചൗര ബസ്തി പ്രദേശത്തിലൂടെ ഷമീം അഹമ്മദ് 'ബാഡെ' എന്ന കുപ്രസിദ്ധ വ്യക്തിയെ ഇതേ രീതിയിൽ നടത്തിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവായ ഇയാൾ ആ വാർഡിലെ മുൻ കൗൺസിലറുടെ ഭർത്താവ് കൂടിയാണ്.

ഈ നടപടിയെ കുറ്റവാളികൾക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് പൊലീസ് കാണുന്നത്. പൊതുജനങ്ങൾക്കിടയിലെ ഭയം ഇല്ലാതാക്കുക, ഭയമില്ലാതെ ആളുകൾക്ക് ദൈനംദിന ജീവിതം നയിക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനാലാണ് ഇപ്പോൾ ആളുകൾ പ്രാദേശിക പൊലീസ് സ്റ്റേഷനുകളിൽ എത്തി ഈ ഗുണ്ടകൾക്കെതിരെ പരാതി നൽകാൻ മുന്നോട്ട് വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യത്തെ എല്ലാ പൗരന്മാരോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന; താപനില കുതിച്ചുയരുന്നു, സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം
വൻ ഓഫർ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഓഫര്‍ നിരക്കില്‍ 50 ലക്ഷം സീറ്റുകളുമായി എക്സ്പ്രസ് സെയില്‍