ദില്ലിയിൽ വീണ്ടും തകർച്ച; അഞ്ചുനില കെട്ടിടം തകർന്നുവീണ് ഒരു കുട്ടിക്ക് ദാരുണാന്ത്യം, ഏഴുപേർക്ക് പരിക്ക്

Published : Oct 07, 2026, 05:21 PM ISTUpdated : Oct 07, 2026, 09:40 PM IST
Delhi Building Collapse

Synopsis

ദില്ലിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം. ന്യൂ സീമാപുരിയിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആണ് അപകടം ഉണ്ടായത്. സംഭവത്തിൽ ഒരു കുട്ടി മരണപ്പെട്ടു.

ദില്ലി: ദില്ലിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട സംഭവം നടന്ന് ഒരുമാസം പിന്നിട്ടതിന് പിന്നാലെ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം. വടക്കുകിഴക്കൻ ദില്ലിയിലെ ന്യൂ സീമാപുരിയിലാണ് സംഭവം. അഞ്ചു നില കെട്ടിടം തകർന്നുവീണ് ഒരു കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചു. മൂന്നു വയസ്സുകാരനാണ് മരിച്ചത്. ഏഴുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ തകർച്ചയെ തുടർന്ന് സമീപത്തെ കെട്ടിടങ്ങൾക്കും ഭാഗിക കേടുപാടുകൾ സംഭവിച്ചു.

ന്യൂ സീമാപുരിയിലെ മാർക്കറ്റ് റോഡിൽ ഉച്ചകഴിഞ്ഞ് 3:15ഓടെ ആണ് അഞ്ചുനില കെട്ടിടത്തിൻ്റെ മുൻഭാഗം തകർന്നുവീണത്. കെട്ടിടത്തിൻ്റെ ഭാഗം വൈദ്യുതി പോസ്റ്റിലേക്ക് പതിച്ചതോടെ പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂന്നരയോടെ ഫയർ സർവീസ് ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. അധികൃതർ എത്തും മുമ്പേ ഒരു കുട്ടിയടക്കം നാലുപേരെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായി നാട്ടുകാർ പറഞ്ഞു.

ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് കടന്നുവരേണ്ടതിനാൽ ജനങ്ങൾ മേഖലയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ദില്ലി പൊലീസ് എക്സിലൂടെ നിർദേശം നൽകിയിരുന്നു. 225 ചതുരശ്ര അടി വിസ്തീർണമുള്ള നാലുനില കെട്ടിടമാണ് തകർന്നുവീണതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ പറഞ്ഞു. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയതെന്ന് നാട്ടുകാരൻ ആരോപിച്ചു. ചൊവ്വാഴ്ച രാത്രിയിൽ അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് കെട്ടിടത്തിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ പരിശോധനയ്ക്ക് ശേഷം മാത്രമേ അപകടകാരണം സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു.

തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ദില്ലിയിൽ മറ്റൊരു കെട്ടിടത്തിൻ്റെ തകർച്ചയുണ്ടാകുന്നത്. സത്യനികേതനിൽ സെപ്റ്റംബർ ആറിനായിരുന്നു അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണത്. അപകടം നടക്കുന്നതിന് 10 ദിവസം മുമ്പ് നടത്തിയ നവീകരണ പ്രവൃത്തി കെട്ടിടത്തിൻ്റെ ഘടനയെ ദുർബലപ്പെടുത്തിയിരുന്നുവെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ കെട്ടിട ഉടമ ഉൾപ്പെടെ ഉള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്നിലധികം മുറികളുള്ള വീട്, എസി, കാർ, സർക്കാർ ജോലി; സൗജന്യ റേഷൻ വാങ്ങുന്നവരിൽ 13.2% പേർ അനർഹരെന്ന് കേന്ദ്ര പഠനം
രാഹുൽ വിദേശത്ത് പോകുന്നത് രാജ്യത്തെ അപമാനിക്കാൻ മാത്രം, രൂക്ഷ വിമർശനവുമായി ബിജെപി