തീപിടിച്ചിട്ട് 80 മണിക്കൂർ, കോൾഡ് സ്റ്റോറേജ് നിന്ന് കത്തുന്നു; നഷ്‌ടം 50 കോടി! യുപിയിൽ തീയണക്കാൻ തീവ്രശ്രമം

Published : Apr 04, 2025, 05:33 PM IST
തീപിടിച്ചിട്ട് 80 മണിക്കൂർ, കോൾഡ് സ്റ്റോറേജ് നിന്ന് കത്തുന്നു; നഷ്‌ടം 50 കോടി! യുപിയിൽ തീയണക്കാൻ തീവ്രശ്രമം

Synopsis

ഉത്തർപ്രദേശിലെ ഹാത്രസിൽ കോൾഡ് സ്റ്റോറേജിലുണ്ടായ തീപിടിത്തം 80 മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രിക്കാനായില്ല

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാത്രസിൽ കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ ഉണ്ടായ തീപിടുത്തം 80 മണിക്കൂർ ആയിട്ടും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചിരുന്ന കോൾഡ് സ്റ്റോറേജ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ചൊവ്വാഴ്ച്ച വെളുപ്പിനെ 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയും എസ്‌ഡി‌ആർ‌എഫ് സംഘവും തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മൂന്ന് ദിവസത്തിലേറെ പിന്നിട്ടിട്ടും ഇതുവരെ പരിശ്രമം വിജയം കണ്ടില്ല. അടുത്ത ജില്ലകളിൽ നിന്നുള്ള അഗ്നി രക്ഷാ സേനയുടെ യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. 50 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഉടമസ്ഥൻ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി