
വിവാഹേതര ബന്ധം (extra marital affair) പുലര്‍ത്തിയെന്ന് ആരോപിച്ച് പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍ (Daughters thrash father). മറ്റൊരു സ്ത്രീയ്ക്കൊപ്പം കാറില്‍ പോവുകയായിരുന്ന പിതാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി പുറത്തിറക്കിയായിരുന്നു മര്‍ദ്ദനം. രാജസ്ഥാനിലെ(Rajasthan) ഭില്‍വാരയ്ക്ക് സമീപമുള്ള ഹനുമാന്‍ നഗറിലെ കുച്ചല്‍വാരയിലാണ് സംഭവം നടന്നത്. പിതാവിനെ പെണ്‍മക്കള്‍ മര്‍ദ്ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്.
ഭർത്താവിനോട് രഹസ്യബന്ധം എന്ന് സംശയം, ജിംനേഷ്യത്തിലെത്തി യുവതിയെ ചെരുപ്പുകൊണ്ട് മർദ്ദിച്ച് ഭാര്യ
'അവള്‍ ജീവിക്കുന്നത് എന്റെ ചെലവില്‍'; ഭാര്യയെ മര്‍ദ്ദിച്ചതിന് ന്യായീകരണവുമായി പൊലീസ് ഉദ്യോഗസ്ഥന്‍
രണ്ട് പെണ്‍മക്കളുള്ളപ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്താന്‍ നാണക്കേട് തോന്നുന്നില്ലേയെന്ന് ചോദിച്ചായിരുന്നു യുവതികള്‍ പിതാവിനെ മര്‍ദ്ദിച്ചത്. തുടക്കത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്താനുള്ള പെണ്‍കുട്ടികളുടെ ശ്രമം പരാജയപ്പെട്ടതോടെ നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തിയത്. കാര്‍ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ വിവരം തിരക്കിയടിന് പിന്നാലെയാണ് പെണ്‍മക്കള്‍ പിതാവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്.
വീട്ടിലെ ജോലിക്കാരിയുമായി പ്രണയത്തിലായ ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്താക്കിയതായി യുവതി
വിവാഹേതര ബന്ധം ആഗ്രഹിച്ച് സൈറ്റില്‍ കയറി; 23 ലക്ഷം പേരുടെ എല്ലാ വിവരങ്ങളും പുറത്ത്
കുടുംബത്തിലെ സമാധാനന്തരീക്ഷം പിതാവിന്‍റെ വിവാഹേതര ബന്ധത്തെ തുടര്‍ന്ന് തകര്‍ന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. തങ്ങളുടെ അമ്മ കടന്നുപോവുന്ന കഷ്ടപ്പാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പിതാവിനൊപ്പമുണ്ടായിരുന്ന സ്ത്രീയ്ക്കും പെണ്‍കുട്ടികളുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. വിവരമറിഞ്ഞ് കൂടുതല്‍ നാട്ടുകാരെത്തിയതോടെ ഈ സ്ത്രീ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
വിവാഹേതര ബന്ധം കണ്ടുപിടിച്ചതിന് അച്ഛന്‍ മകളെ കെട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു
ഭര്‍ത്താവിന്റെ സുഹൃത്തുമായി യുവതിക്ക് വിവാഹേതര ബന്ധം; വേര്‍പിരിയാന്‍ അനുവാദം നല്‍കി കോടതി
അവിഹിത ബന്ധം കയ്യോടെ പൊക്കിയ ഭാര്യയെ മര്‍ദ്ദിച്ച് മധ്യപ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍
രണ്ടാം ഭാര്യയുടെ വിവാഹേതരബന്ധത്തെ എതിര്‍ത്ത ഹിന്ദുമഹാസഭാ നേതാവിനെ വെടിവെച്ചു കൊന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam