Asianet News MalayalamAsianet News Malayalam

'അവള്‍ ജീവിക്കുന്നത് എന്റെ ചെലവില്‍'; ഭാര്യയെ മര്‍ദ്ദിച്ചതിന് ന്യായീകരണവുമായി പൊലീസ് ഉദ്യോഗസ്ഥന്‍

''2008 മുതല്‍ എന്റെ വീട്ടില്‍ തന്നെയാണ് അവള്‍ താമസിക്കുന്നത്. എല്ലാ സൗകര്യങ്ങളും ആസ്വദിക്കുന്നു. എന്റെ പണത്തിന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു...''

she has been living in my house Additional DG Purshottam Sharma on beating his wife
Author
Bhopal, First Published Sep 28, 2020, 4:15 PM IST

ഭോപ്പാല്‍: തന്റെ അവിഹിത ബന്ധം കണ്ടെത്തിയതിന് ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം പുറംലോകമറിഞ്ഞതോടെ ന്യായീകരണവുമായി മധ്യപ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പുരുഷോത്തം ശര്‍മ്മ.

''ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷമായി, 2008 മുതല്‍ അവള്‍ എനിക്കെതിരെ പരാതി പറയുന്നുണ്ട്. എന്നാല്‍ 2008 മുതല്‍ എന്റെ വീട്ടില്‍ തന്നെയാണ് അവള്‍ താമസിക്കുന്നത്. എല്ലാ സൗകര്യങ്ങളും ആസ്വദിക്കുന്നു. എന്റെ പണത്തിന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. '' ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജി പുരുഷോത്തം ശര്‍മ്മ പ്രതികരിച്ചത് ഇങ്ങനെയാണ്. 

താന്‍ മറ്റൊരു സ്ത്രീക്കൊപ്പം പിടിക്കപ്പെട്ടപ്പോള്‍ ഇത് മറച്ചുവയ്ക്കാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടയാണ് വിശദീകരണവുമായി പുരുഷോത്തം എത്തിയത്. സംഭവത്തില്‍ ശര്‍മ്മയുടെ മകന്‍ ഡിജിപിക്ക് പരാതി നല്‍കി.

ഇയാള്‍ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കഴുത്തില്‍ പിടിച്ച് നിലത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. അടിയുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ പിടിച്ചുമാറ്റണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഭാര്യ ഉറക്കെ ബഹളമുണ്ടാക്കുന്നുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios