ഭോപ്പാല്‍: തന്റെ അവിഹിത ബന്ധം കയ്യോടെ പൊക്കിയ ഭാര്യയെ തല്ലി മധ്യപ്രദേശിലെ ഡിജി റാങ്കുള്ള പൊലീസ് ഓഫീസര്‍. ഡിജി പുരുഷോത്തം ശര്‍മ്മയാണ് താന്‍ മറ്റൊരു സ്ത്രീക്കൊപ്പം പിടിക്കപ്പെട്ടപ്പോള്‍ ഇത് മറച്ചുവയ്ക്കാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ ശര്‍മ്മയുടെ മകന്‍ ഡിജിപിക്ക് പരാതി നല്‍കി.

ഇയാള്‍ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കഴുത്തില്‍ പിടിച്ച് നിലത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. അടിയുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ പിടിച്ചുമാറ്റണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഭാര്യ ഉറക്കെ ബഹളമുണ്ടാക്കുന്നുണ്ടായിരുന്നു.