ഇനി ഇ-റിക്ഷ യാത്രയ്ക്ക് ചെലവേറും, രാജ്യതലസ്ഥാനത്ത് വർഷങ്ങൾക്ക് ശേഷം നിരക്ക് മാറ്റം

Published : Apr 30, 2026, 01:57 PM IST
Delhi E Rickshaw Fare Hike

Synopsis

ദില്ലിയിൽ ഇ-റിക്ഷകളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിക്കുന്നു. മിനിമം നിരക്ക് 20 രൂപയാക്കാൻ തീരുമാനം. മന്ത്രിതല ചർച്ചയ്ക്ക് ശേഷം ഇ-റിക്ഷ ഡ്രൈവർമാരുടെ ഫെഡറേഷൻ ആണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനമെടുത്തത്. നിലവിൽ 10 രൂപയാണ് രണ്ട് കിലോമീറ്റർ യാത്രയ്ക്കുള്ള നിരക്ക്. 

ദില്ലി: രാജ്യതലസ്ഥാനത്ത് വർഷങ്ങൾക്ക് ശേഷം ഇലക്ട്രിക് റിക്ഷകളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിക്കുന്നു. ഇ-റിക്ഷ ഡ്രൈവർമാരുടെ ഫെഡറേഷൻ്റേതാണ് തീരുമാനം. അടുത്ത മാസം മുതൽ മിനിമം നിരക്ക് 20 രൂപയായി വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദില്ലി ഗതാഗത വകുപ്പ് മന്ത്രി പങ്കജ് കുമാർ സിങ്ങുമായി ഇ-റിക്ഷ ഡ്രൈവർമാർ, ഡീലർമാർ, നിർമാതാക്കൾ നടത്തിയ യോഗത്തിന് ശേഷമാണ് നിരക്ക് വർധന സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

ദില്ലിയിൽ 2010 മുതൽ പ്രവർത്തനം നടത്തുന്ന ഇ-റിക്ഷകളുടെ നിരക്കിൽ ഇതുവരെ മാറ്റമുണ്ടായിട്ടില്ലെന്ന് ഫെഡറേഷൻ ചെയർമാൻ അനുജ് ശർമ പറഞ്ഞു. ഇക്കാലയളവിൽ രണ്ടുവട്ടം ഓട്ടോറിക്ഷ നിരക്ക് വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഇ-റിക്ഷ നിരക്കിൽ മാറ്റമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ ആദ്യ രണ്ട് കിലോമീറ്ററിന് 10 രൂപയും തുടർന്നുള്ള കിലോമീറ്ററുകൾക്ക് അഞ്ചുരൂപ വീതവുമാണ് ഇ-റിക്ഷ ഡ്രൈവർമാർ ഈടാക്കുന്നത്. രാജ്യതലസ്ഥാനത്ത് ജീവിതച്ചെലവ് ഉയരുമ്പോൾ 10 രൂപ മിനിമം നിരക്കുകൊണ്ട് പിടിച്ചുനിൽക്കാനാവില്ലെന്ന് ഡ്രൈവർമാരുടെ യൂണിയൻ പറയുന്നു. ദില്ലിയിൽ രണ്ട് ലക്ഷത്തിലധികം ഇ-റിക്ഷകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം തന്നെ ഒന്നരലക്ഷത്തിലധികം ഇ-റിക്ഷകൾ രജിസ്ട്രേഷൻ നടത്താതെ ഓടുന്നുണ്ട്.

അതിനിടെ, കമ്പനികൾക്ക് ഒന്നിലധികം ഇ-റിക്ഷകൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ അനുവദിച്ചിരുന്ന 2022ലെ സർക്കുലർ ദില്ലി ഗതാഗത വകുപ്പ് പിൻവലിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതു കുറച്ച് സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പങ്ക് കുമാർ സിങ് പറഞ്ഞു. ഇ-റിക്ഷ മേഖല കൈയടക്കി വെക്കുന്നതിലെ അപകടം കുറയ്ക്കുകയും സ്വന്തമായി വാഹനമുള്ള ഡ്രൈവർമാർക്ക് കൂടുതൽ സാമ്പത്തിക അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നത് ഈ തീരുമാനത്തിൻ്റെ നേട്ടങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസമിൽ തന്ത്രങ്ങൾ പാളിയെന്ന് കോൺ​ഗ്രസ്; പ്രവചനങ്ങൾ തള്ളി തൃണമൂൽ, എക്സിറ്റ് പോളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും
മേൽപ്പാല നിർമ്മാണത്തിനിടെ പൈലിംഗ് യന്ത്രം തകർന്നു വീണു; മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം