Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം: കേരളം പ്രഹ്ളാദന്‍റെ റോളിലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ

നാടിന്‍റെ സംസ്കാരത്തിന്‍റെ അന്തസത്തക്ക് ഇടിവേൽക്കുമ്പോൾ കേരളം എങ്ങനെ പ്രതികരിക്കും എന്നതിനുള്ള ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. 
 

anti caa resolution in kerala niyamasabha speaker P. Sreeramakrishnan speech
Author
Trivandrum, First Published Dec 31, 2019, 1:04 PM IST

തിരുവനന്തപുരം: നാടിന്‍റെ സംസ്കാരത്തിന്‍റെ അന്തസത്തക്ക് ഇടിവേൽക്കുമ്പോൾ കേരളം എങ്ങനെ പ്രതികരിക്കും എന്നതിനുള്ള ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. കേരള നിയമസഭയുടെ അന്തസുയര്‍ത്തിയ പ്രമേയമാണ് നിയമസഭയിൽ പാസാക്കിയതെന്നും സ്പീക്കര്‍ പറഞ്ഞു.

ദശാവതാരത്തിലെ ഹിരണ്യകശിപുവിനെ  അനുഭവമാണ് ഓര്‍മ്മവന്നത്. ഹിരണ്യകശിപുവിന്‍റെ ആക്രോശങ്ങളും നാടും നഗരവും അടക്കി വാണുകൊണ്ടുള്ള ധിക്കാരങ്ങളുമായിരുന്നില്ല , മറിച്ച് പ്രഹ്ലാദന്‍റെ വിനയപൂര്‍വ്വമായുള്ള നിശ്ചയദാര്‍ഢ്യമാണ് നരസിംഹത്തിന് കാരണമായത്. കേരളം പ്രഹ്ലാദന്‍റെ റോളിൽ ശക്തമായ നിലപാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുകയാണെന്നും സ്പീക്കര്‍ നിയമസഭയിൽ പറഞ്ഞു. 

വൈവിധ്യമാര്‍ന്ന ഇന്ത്യൻ ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടേയും ശക്തിയും ഓജസും ഉയര്‍ത്തിപ്പിടിക്കുന്ന മൂന്ന് പ്രമേയങ്ങളാണ് സഭ ഇന്ന് പാസാക്കിയതെന്നും ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഇതര ജനപ്രതിനിധി സഭകൾക്കും കേരളം മാതൃകയാണ്. സഭാ ടിവി വഴി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രമേയ അവതരണത്തിന്‍റെ വിശദാംശങ്ങൾ എത്തിക്കാൻ നടപടി എടുക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios