ദില്ലി: ഡൽഹി മെട്രോയുടെ വനിതാ കമ്പാർട്ട്മെന്‍റിൽ പാമ്പിനെ കണ്ടെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലായത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. വീഡിയോയിൽ പാമ്പിനെ കാണുന്നില്ലെങ്കിലും, യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടനടി നടപടി സ്വീകരിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സ്ഥിരീകരിച്ചു.
മുൻകരുതൽ നടപടിയായി അക്ഷർധാം മെട്രോ സ്റ്റേഷനിൽ ട്രെയിൻ നിർത്തി യാത്രക്കാരെ മാറ്റി. തുടർന്ന് വിശദമായ പരിശോധനയ്ക്കായി ട്രെയിൻ ഡിപ്പോയിലേക്ക് അയച്ചുവെന്ന് ഡിഎംആർസിയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി അനുജ് ദയാൽ പറഞ്ഞു. കമ്പാർട്ട്മെന്‍റും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും സൂക്ഷ്മമായി പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ, പരിശോധനയ്ക്കിടെ ഒരു ചെറിയ ഓന്തിനെ കണ്ടെത്തിയെന്നും അനുജ് അറിയിട്ടു.
യാത്രക്കാരുടെ സുരക്ഷയ്ക്ക് ഡിഎംആർസി മുൻഗണന നൽകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ മെട്രോ യാത്രക്കാരും ജാഗ്രത പാലിക്കാനും അസ്വാഭാവികമായ എന്തെങ്കിലും കണ്ടാൽ സമയബന്ധിതമായ നടപടികൾക്കായി മെട്രോ ജീവനക്കാരെ അറിയിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam