ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും

10:12 PM (IST) Dec 06
വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു. വാൽപ്പാറ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ അസം സ്വദേശിയുടെ മകനാണ് കൊല്ലപ്പെട്ടത്. അയ്യർപാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിലാണ് സംഭവം
09:06 PM (IST) Dec 06
കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണമാണ് കൊലപാതകമെന്ന കണ്ടെത്തലിൽ എത്തിച്ചത്.
08:33 PM (IST) Dec 06
കുറത്തിയാർ പൊയിൽ സ്വദേശി മുഹമ്മദ് ഷാഹുൽ, പുളിക്കലോടി സ്വദേശികളായ സുബൈർ ബാബു, മുഹമ്മദ് നിയാസ് എന്നിവരാണ് പിടിയിലായത്. വീടിന് സമീപം വെച്ച് ബൈക്കിൽ വന്ന് നിരന്തരം ഹോണടിച്ച് ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
08:28 PM (IST) Dec 06
തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. ഇന്ന് വൈകിട്ട് ആറരയോടെ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
08:05 PM (IST) Dec 06
കേരളത്തിൽ വലിയ ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്ന് ഖുശ്ബു. കേരളത്തിൽ ബിജെപി മികച്ച വിജയം നേടുമെന്നും അവര്‍ പറഞ്ഞു.
07:43 PM (IST) Dec 06
ഇന്ന് ജാമ്യം നിഷേധിച്ചതോടെയാണ് രാഹുൽ ഈശ്വറിൻ്റെ പിന്മാറ്റം. അപകീർത്തികരമായ പോസ്റ്റുകൾ പിൻവലിക്കാമെന്ന് നേരത്തെ കോടതിയിലും അറിയിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുൽ ഈശ്വർ.
07:31 PM (IST) Dec 06
വയനാട് മുത്തങ്ങയില്‍ കാറില്‍ കടത്താൻ ശ്രമിച്ച ഒരു കോടി പതിനൊന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. നൂല്‍പ്പുഴ നായ്ക്കട്ടി സ്വദേശി സി കെ മുനീർ ആണ് പണവുമായി പിടിയലായത്.
07:12 PM (IST) Dec 06
മലമ്പുഴയിൽ സർക്കാർ സ്കൂളിന് സമീപം പുലിയിറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിച്ച് വനം വകുപ്പ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സർക്കാർ സ്‌കൂൾ പരിസരത്ത് ആദ്യം പുലിയെ കണ്ടത്.
06:44 PM (IST) Dec 06
ദേശീയപാതയുടെ അവകാശവാദം ഉന്നയിച്ചത് സംസ്ഥാന സർക്കാരാണെന്നും തകർന്നു വീഴുമ്പോൾ തള്ളിപ്പറഞ്ഞാൽ പോരെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം പറഞ്ഞു.
06:26 PM (IST) Dec 06
കിഫ്ബിക്കായി ഞങ്ങൾ പണം ചെലവഴിച്ചിട്ടുണ്ട്. പശ്ചാത്തല വികസനത്തിന് വേണ്ടി തന്നെയാണ് പണം ചിലവഴിച്ചത്. അത് റിസർവ്വ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ്. കിഫ്ബി പ്രവർത്തിക്കുന്നതിൽ റിസർവ്വ് ബാങ്കിന് വിരുദ്ധമായി ഒരു വ്യതിയാനവും വരുത്തിയിട്ടില്ല.
05:45 PM (IST) Dec 06
ഇതിനിടെ രാഷ്ട്രപതി പ്രസിഡന്റ് പുടിന് ഒരുക്കിയ വിരുന്നിൽ പങ്കെടുത്തതിന് ശശി തരൂരിനെതിരെ ചില കോൺഗ്രസ് നേതാക്കൾ വിമർശനം കടുപ്പിക്കുകയാണ്.
05:43 PM (IST) Dec 06
തമിഴകം വെട്രി കഴകം പുതുച്ചേരിയിൽ നടത്തുന്ന പൊതുയോഗം ചൊവ്വാഴ്ച നടക്കും. പൊതുയോഗം നടത്തുന്നതിന് പൊലീസ് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 5000 പേർക്ക് മാത്രമാണ് അനുമതി.
05:27 PM (IST) Dec 06
ശബരിമലയിൽ ഇതുവരെ എത്തിയ അയ്യപ്പ ഭക്തരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്ന് ഉച്ചവരെ ദർശനം നടത്തിയത് അര ലക്ഷത്തിൽ അധികം ഭക്തർ.
05:08 PM (IST) Dec 06
കടുത്ത പനിയെ തുടർന്ന് പാങ്ങോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തൃക്കണ്ണാപ്പുരത്ത് സ്ഥാനാർതിത്വം നിഷേധിച്ചതിനെ തുടർന്നാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. നവംബർ 15നായിരുന്നു സംഭവം.
04:57 PM (IST) Dec 06
മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മനത്രാലയം വ്യക്തമാക്കി.
04:56 PM (IST) Dec 06
ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര പൂവാർ സ്വദേശി താജുദ്ദീനാണ് മരിച്ചത്.
04:45 PM (IST) Dec 06
ഒരാഴ്ച്ച നീട്ടിയതു പോരെന്ന് സിപിഎമ്മും കോണ്‍ഗ്രസും പറഞ്ഞു. ഇനിയും ഫോം സ്വീകരിക്കാത്ത 20.75 ലക്ഷം പേരെക്കുറിച്ചുള്ള പരിശോധന നടത്താൻ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിഞ്ഞാൽ ആവശ്യത്തിന് സമയമുണ്ടെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി.
04:39 PM (IST) Dec 06
കൊച്ചിൻ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥൻ ഭക്തയുടെ ഭൂമി തട്ടിയെടുത്തതായാണ് പരാതി. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറായ സുനിൽകുമാറിനെതിരെയാണ് പരാതിയുള്ളത്. ക്ഷേത്രത്തിനു ദാനമായി കിട്ടിയ 70 സെൻ്റ് ഭൂമി ഇയാൾ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്.
04:23 PM (IST) Dec 06
കാസർകോട് നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം. വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു
03:06 PM (IST) Dec 06
ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് തേടിയ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞില്ല. ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു.
02:59 PM (IST) Dec 06
മെഷീൻ ഓഫാക്കി, മീനയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 20 വർഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മീന.
02:48 PM (IST) Dec 06
പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റൻ്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു.
02:32 PM (IST) Dec 06
അഡീഷണൽ മജിസ്ട്രേറ്റ് കോടതി ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ ആണ് പിൻവലിച്ചത്. ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ പ്രവൃത്തിയെന്ന് പ്രോസികഷൻ പറഞ്ഞിരുന്നു.
01:42 PM (IST) Dec 06
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെന്നും റിനി വ്യക്തമാക്കി. വീടിനു മുന്നിൽ ഇന്നലെ രാത്രി അജ്ഞാതൻ ബൈക്കിൽ എത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും റിനി വ്യക്തമാക്കി.
01:11 PM (IST) Dec 06
രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ 10 ദിവസം ഒളിവിൽ കഴിഞ്ഞത് അതിവിദഗ്ധമായെന്ന് വിവരം. പൊലീസിന്‍റെ കണ്ണു വെട്ടിക്കാൻ പല വഴികളാണ് എംഎൽഎ തേടിയത്
12:57 PM (IST) Dec 06
ഇൻഡിഗോ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം
11:49 AM (IST) Dec 06
മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
11:18 AM (IST) Dec 06
പാലക്കാട് മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപം വീണ്ടും പുലിയിറങ്ങിയ സാഹചര്യത്തിൽ കൂട് സ്ഥാപിക്കുന്നകാര്യം ആലോചനയിലെന്ന് വനംവകുപ്പ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രദേശവാസികൾ സർക്കാർ സ്‌കൂൾ പരിസരത്ത് ആദ്യം പുലിയെ കണ്ടത്
11:15 AM (IST) Dec 06
രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ
10:25 AM (IST) Dec 06
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
09:07 AM (IST) Dec 06
ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും
08:32 AM (IST) Dec 06
നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാൾ മാത്രം ബാക്കിനില്‍ക്കെ വിചാരണയിലെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്
07:43 AM (IST) Dec 06
തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽ നാല് അയ്യപ്പഭക്തർ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശികൾ ആണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം
07:35 AM (IST) Dec 06
വ്ലാദിമിർ പുടിന് നല്കിയ വിരുന്നിൽ ശശി തരൂർ പങ്കെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി. തരൂർ പാർട്ടിയോട് ആലോചിച്ചില്ലെന്ന് എഐസിസി വൃത്തങ്ങൾ
05:53 AM (IST) Dec 06
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയിൽ ഇന്നും വാദം തുടരും
05:38 AM (IST) Dec 06
ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും