ഫാം ഹൗസിലേക്ക് ഇരച്ചുകയറി മുഖംമൂടി ധാരികൾ, ബിജെപി നേതാവിനെ കെട്ടിയിട്ട് കൊള്ളയടിച്ചു; 50 ലക്ഷം രൂപ നഷ്ടം

Published : Oct 14, 2026, 11:07 AM IST
BJP Leader Farmhouse Robbery

Synopsis

ഉത്തർ പ്രദേശിലെ കാൻപുരിൽ ബിജെപി നേതാവിനെ കെട്ടിയിട്ട് കൊള്ളയടിച്ചു. ബിജെപി പിച്ഛഡാ മോ‍ർച്ച സംസ്ഥാന സെക്രട്ടറി രമേശ് യാദവ് ആണ് കവർച്ചയ്ക്ക് ഇരയായത്. ഫാം ഹൗസിൽ വിശ്രമിക്കുന്നതിനിടെ ആണ് സംഭവം.

കാൻപുർ: ഉത്തർ പ്രദേശിലെ കാൻപുരിൽ ബിജെപി നേതാവിനെ ബന്ദിയാക്കി വൻ കവർച്ച. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് യാദവിൻ്റെ ഫാം ഹൗസിലാണ് കവർച്ച നടന്നത്. അർധരാത്രിയിൽ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം രമേശ് യാദവിൻ്റെ കൈകാലുകൾ ബന്ധിച്ച ശേഷമായിരുന്നു കവർച്ച നടത്തിയത്. പണവും വിലപിടിപ്പുള്ളതുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാധനസാമഗ്രികൾ കവർന്നു.

കാൻപുർ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മാറി സെൻ പശ്ചിം പാര മേഖലയിൽ സ്ഥിതിചെയ്യുന്ന രമേശ് യാദവിൻ്റെ ഫാം ഹൗസിലാണ് കവർച്ച നടന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നാം തീയതി ആണ് ഒബിസി മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായി രമേശ് യാദവിനെ ബിജെപി നിയമിച്ചത്. 12-ാം തീയതി ലക്നൗവിൽ എത്തി ചുമതലയേറ്റ ശേഷം വൈകുന്നേരത്തോടെ കാൻപുരിലേക്ക് മടങ്ങിയെത്തിയ രമേശ് യാദവ്, ഫാം ഹൗസിൽ വിശ്രമിക്കുന്നതിനിടെയാണ് സിനിമാക്കഥയിലേതിന് സമാനമായി മുഖംമൂടി ധരിച്ച സംഘം ഇരച്ചുകയറിയത്. രമേശ് യാദവിന് മേൽ ബലംപ്രയോഗിച്ച കവർച്ചാ സംഘം, കൈകാലുകൾ ബന്ധിച്ചു. തുടർന്ന്, ഫാം ഹൗസ് കൊള്ളയടിച്ചു പണവും വിലപിടിപ്പുള്ളതുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാധനസാമഗ്രികളുമായി കടന്നുകളഞ്ഞു.

സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അന്വേഷണം ആരംഭിച്ച പൊലീസ്, നടന്നത് ആസൂത്രിതമായ കവർച്ചയാണെന്ന നിഗമനത്തിലാണ്. മുഖംമൂടി ധാരികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഫാം ഹൗസിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഫാം ഹൗസ് ജീവനക്കാരെ അടക്കം പൊലീസ് ചോദ്യം ചെയ്തു.

മൂന്നുതവണ ബ്ലോക്ക് ഇൻചാർജ് പദവി വഹിച്ചിട്ടുള്ള പ്രമുഖ നേതാവാണ് രമേശ് യാദവ്. ബിഎസ്പിയിൽനിന്ന് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ആണ് ബിജെപിയിൽ ചേർന്നത്. 2022ൽ ബിഎസ്പി ടിക്കറ്റിൽ ബിത്തൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നയിക്കാൻ മലയാളി, ഇന്ത്യൻ അസോസിയേഷൻ ഓഫ് സർജിക്കൽ ഓങ്കോളജി പ്രസിഡന്റായി ഡോ. ചന്ദ്രമോഹൻ
'വിളിപ്പുറത്ത് ഉണ്ടാകണം'; മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി, ദില്ലിയില്‍ കനത്ത സുരക്ഷ