പത്തോളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകർന്നുവീണാണ് അപകടമുണ്ടായത്. പത്തോളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി രക്ഷാപ്രവർത്തനം തുടരുകയാണ്.
ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് കുദാസൻ മേഖലയിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടമുണ്ടായത്. ഇരുമ്പ് സ്ലാബ് സ്ഥാപിക്കുന്നതിനിടെ ഇത് തകർന്നുവീണ് അപകടമുണ്ടായെന്നാണ് പ്രാഥമികവിവരം. 15-ഓളം തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നതെന്നും പറയുന്നു. അപകടത്തിന് പിന്നാലെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.


