
ദില്ലി: ലോകം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ചിലര്‍ ഭീകരവാദത്തിന്‍റെ വൈറസുകള്‍ വിതയ്ക്കുകയാണെന്ന് പ്രധാനമന്ത്രി. ചേരിചേരാ ഉച്ചകോടി വീഡിയോ കോണ്‍ഫറന്‍സിലാണ് പാകിസ്ഥാനെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കൊറോണ വൈറസ് വ്യാപനത്തിന് ഇടയിലും പാകിസ്ഥാന്‍ ഭീകരവാദത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നത്. തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കി വ്യാജപ്രചാരണവും പാകിസ്ഥാന്‍ നടത്തുന്നുവെന്ന് തിങ്കളാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ നരേന്ദ്ര മോദി പറഞ്ഞു.
രാജ്യങ്ങളെ തമ്മില്‍ ശത്രുതയിലാക്കുന്ന രീതിയിലുള്ള വീഡിയോകളും സന്ദേശങ്ങളുമാണ് പാകിസ്ഥാനില്‍ നിന്ന് പ്രചരിക്കുന്നത്. ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ നിരന്തരമായി വെടി നിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിക്കുകയാണ്. മുസ്ലിം വിഭാഗത്തിലുള്ളവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന നോമ്പുകാലമായിട്ട് പോലും പാകിസ്ഥാന്‍റെ നടപടികള്‍ ഇങ്ങനെയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ലോകരാജ്യങ്ങള്‍ ഈ അവസരത്തില്‍ ഒന്നിച്ച് നില്‍ക്കണം. മനുഷ്യന്‍ മുന്‍പ് നേരിടാത്ത വെല്ലുവിളിയാണ് നിലവില്‍ അഭിമുഖീകരിക്കുന്നത്. വെല്ലുവിളികള്‍ക്ക് ഇടയിലും 123 രാജ്യങ്ങള്‍ക്കും 59 അംഗരാജ്യങ്ങള്‍ക്കും മരുന്നുകളും പ്രതിരോധമരുന്ന് കണ്ടെത്താനുള്ള സജീവ പ്രവര്‍ത്തനത്തിലാണ് ചേരിചേരാ പ്രസ്ഥാനമുള്ളതെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മറ്റ് രാജ്യങ്ങള്‍ പ്രതികരിച്ചു.
ഹന്ദ്വാരയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാർ മരിച്ചു; ഒരു ഭീകരനെ സൈന്യം വധിച്ചു
കശ്മീരിൽ ഇരട്ട ഭീകരാക്രമണം: മൂന്ന് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam