100 കോടിയുടെ റോഡാണ്, ഒത്ത നടുവിൽ മരം കണ്ടാൽ വണ്ടി അപ്പോൾ വെട്ടിച്ചേക്കണം! വല്ലാത്ത ഗതികേടിലായി യാത്രക്കാർ

Published : Jul 01, 2025, 02:59 AM IST
trees in middle of road

Synopsis

100 കോടി രൂപ മുടക്കി നിർമ്മിച്ച റോഡിന്‍റെ നടുവിൽ മരങ്ങൾ നിലനിർത്തിയത് അപകടങ്ങൾക്ക് കാരണമാകുന്നു. വനം വകുപ്പിന്‍റെ ആവശ്യം നിറവേറ്റാൻ കഴിയാത്തതിനാലാണ് ജില്ലാ ഭരണകൂടം ഈ വിചിത്രമായ നീക്കം നടത്തിയത്.

പാറ്റ്ന: 100 കോടി രൂപ മുടക്കി നിര്‍മ്മിച്ച റോഡിന്‍റെ നടുവിൽ മരങ്ങൾ നിന്നാൽ എന്ത് സംഭവിക്കും? കേൾക്കുമ്പോൾ തമാശയാണെന്ന് തോന്നുമെങ്കിലും ഇത് യഥാര്‍ഥത്തിൽ സംഭവിച്ച കാര്യമാണ്. ബിഹാറിൽ പാറ്റ്നയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ജെഹാനാബാദിൽ 100 കോടി രൂപയുടെ റോഡ് വികസന പദ്ധതി പാളിയപ്പോൾ സംഭവിച്ചത് ഇതാണ്.

പാറ്റ്ന - ഗയ പ്രധാന റോഡിൽ, 7.48 കിലോമീറ്റർ നീളമുള്ള ഭാഗത്ത് നടുവിലായി മരങ്ങൾ തലയുയർത്തി നിൽക്കുകയാണ്. ഇത് യാത്രക്കാരെ അപകടങ്ങളിലേക്ക് തള്ളിവിടുന്നുമുണ്ട്. ഈ മരങ്ങൾ ഒറ്റരാത്രികൊണ്ട് വളർന്നതല്ല, സംഭവിച്ചത് പറഞ്ഞാൽ പക്ഷേ വിചിത്രമായി തോന്നാം. ജില്ലാ ഭരണകൂടം 100 കോടി രൂപയുടെ റോഡ് വികസന പദ്ധതി ഏറ്റെടുത്തപ്പോൾ, മരങ്ങൾ നീക്കം ചെയ്യാൻ അനുമതി തേടി വനം വകുപ്പിനെ സമീപിച്ചു.

എന്നാൽ ഈ ആവശ്യം നിരസിക്കപ്പെട്ടു. ഇതിന് പകരമായി, 14 ഹെക്ടർ വനഭൂമിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ ഭരണകൂടത്തിന് ഈ ആവശ്യം നിറവേറ്റാൻ കഴിഞ്ഞില്ല. ഇതോടെ വിചിത്രമായ ഒരു നീക്കം നടത്തി, മരങ്ങൾ നിർത്തി തന്നെ റോ‍ഡ് നിര്‍മ്മാണം നടത്തി. മരങ്ങൾ നേർരേഖയിലല്ല നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഡ്രൈവർമാർക്ക് ഇവയെ എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയില്ല.

വളഞ്ഞും തിരിഞ്ഞും വേണം മരങ്ങൾക്കിടയിലൂടെ വാഹനമോടിക്കാൻ. ഇത് 100 കോടി രൂപയുടെ മരണക്കെണിയാക്കി മാറ്റിയിരിക്കുകയാണ്. റോഡിന്‍റെ നടുവിലുള്ള മരങ്ങൾ കാരണം ഇതിനകം നിരവധി അപകടങ്ങൾ സംഭവിച്ചതായി യാത്രക്കാർ പറയുന്നു. പക്ഷേ, മരങ്ങൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം വ്യക്തമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഒരു വലിയ അപകടം സംഭവിക്കുകയും ആരെങ്കിലും മരണപ്പെടുകയും ചെയ്താൽ ആര് ഉത്തരവാദിയാകും? ഉത്തരം കിട്ടാത്ത ഈ ചോദ്യം, പരിഹരിക്കപ്പെടാത്ത ഈ പ്രശ്നം പോലെ അവശേഷിക്കുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു