ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ അധ്യക്ഷസ്ഥാനത്തേക്ക് മലയാളി; മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ തെരഞ്ഞെടുക്കപ്പെട്ടു

Published : Mar 23, 2025, 08:51 PM IST
ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ അധ്യക്ഷസ്ഥാനത്തേക്ക് മലയാളി; മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ തെരഞ്ഞെടുക്കപ്പെട്ടു

Synopsis

ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ദില്ലി: ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 38 വർഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന ഹരിഹരൻ ദില്ലി സർവകലാശാല ലോ സെന്‍ററിലെ പൂർവ വിദ്യാർത്ഥിയാണ്. 2013ലാണ് സുപ്രീംകോടതി എൻ ഹരിഹരന് മുതിർന്ന അഭിഭാഷക പദവി നൽകിയത്.

ഉപാധ്യക്ഷനായി മുതിർന്ന അഭിഭാഷകൻ സച്ചിൻ പുരിയും തെരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷക കനിക  സിംഗാണ് ട്രഷറും കുണാൽ മൽഹോത്ര ജോയിൻ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ സുപ്രീംകോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളിയായ വിപിൻ നായർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ദില്ലിയിലെ പ്രധാനപ്പെട്ട രണ്ട് കോടതികളിലെ അഭിഭാഷക അസോസിയേഷനുകൾക്ക് നേതൃത്വം നൽകുന്നത് മലയാളികളാണ്.

പുലർച്ചെ ജാക്കറ്റും ധരിച്ച് വനിതാ ഹോസ്റ്റലിലെത്തി, പെണ്‍കുട്ടികള്‍ ബഹളം വെച്ചതോടെ ഓടി, പൊലീസ് അന്വേഷണം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതെന്ത് യന്ത്രമെന്ന് ചോദ്യം, മനുഷ്യരെ മൊബൈലിൽ സ്കാൻ ചെയ്ത് പൗരത്വം പരിശോധിക്കുന്ന പൊലീസ്, ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി!
പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും