എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലിൽ മോഷണ ശ്രമമെന്ന് പരാതി. കുന്നുംപുറം നിഹാരിയ ഹോസ്റ്റലടക്കം കാക്കനാട്ടെ മൂന്ന് ഹോസ്റ്റലിലാണ് പുലര്‍ച്ചെ മോഷണശ്രമം നടന്നത്. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.

എറണാകുളം: എറണാകുളം കാക്കനാട് വനിതാ ഹോസ്റ്റലുകളിൽ മോഷണ ശ്രമമെന്ന് പരാതി. പെൺകുട്ടികൾ ബഹളം വzച്ചതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് പുലർച്ചെയാണ് സംഭവം. കാക്കനാടുള്ള മൂന്ന് വനിതാ ഹോസ്റ്റലുകളിലാണ് പല സമയത്തായി മോഷ്ടാവ് എത്തിയത്.

ആദ്യത്തെ രണ്ട് ഹോസ്റ്റലുകളിൽ കയറിയിട്ടും വിലപിടിപ്പുള്ള ഒന്നും കിട്ടാത്തിനെ തുടർന്നാണ് കുന്നുംപുറം നിഹാരിയ ഹോസ്റ്റലിൽ എത്തിയത്. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുന്നിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ശബ്ദം കേട്ട് ഉണർന്ന പെൺകുട്ടികൾ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. കുട്ടികളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ഹോസ്റ്റലുകളിലും കയറിയത് ഒരാൾ തന്നെയാണെന്നാണ് നിഗമനം.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ആവശ്യക്കാരെന്ന വ്യാജേന പൊലീസ് മുറിയിലെത്തി, 23 സ്ത്രീകളെ മോചിപ്പിച്ചു, സെക്സ് റാക്കറ്റിലെ ഏഴു പേർ പിടിയിൽ

YouTube video player