
ഛണ്ഡീഗഢ്: ഹരിയാനയിൽ ഭരണപക്ഷത്തുനിന്ന് ആറോളം നേതാക്കൾ പ്രതിപക്ഷമായ കോൺഗ്രസിൽ ചേർന്നു. ഭരണപക്ഷമായ ബിജെപി-ജെജെപി സഖ്യത്തിൽനിന്നാണ് നേതാക്കൾ രാജിവെച്ച് കോൺഗ്രസിലെത്തിയത്. ബുധനാഴ്ച നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡയുടെ സാന്നധ്യത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ചൗധരി ഉദയ്ബെൻ കോൺഗ്രസിലെത്തിയ നേതാക്കളെ മാലയിട്ട് സ്വീകരിച്ചു. മുൻ എംഎൽഎയും ഇത്തവണ ജെജെപി സ്ഥാനാർഥിയുമായ ശിവശങ്കർ ഭരദ്വാജ്, മുൻമന്ത്രി മംഗേറാം ഗുപ്തയുടെ മകനും ജെജെപി നേതാവുമായ മഹാവീർ ഗുപ്ത, ബിജെപി കിസാൻ സെൽ സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് റാണ എന്നിവരാണ് കോൺഗ്രസിൽ ചേക്കേറിയത്.
കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത വിപുലമായ സ്വീകരണച്ചടങ്ങാണ് സംഘടിപ്പിച്ചത്. കഴിഞ്ഞ കുറച്ച് മാസമായി ഹരിയാനയിൽ കോൺഗ്രസിലേക്ക് ഇതര പാർട്ടികളിൽ നിന്ന് നേതാക്കൾ എത്തുകയാണ്. സമീപകാലത്ത് അമ്പതോളം നേതാക്കൾ പാർട്ടിയിൽ ചേർന്നെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അതുകൊണ്ടാണ് നേതാക്കൾ കൂട്ടത്തോടെ ബിജെപി സഖ്യം ഉപേക്ഷിക്കുന്നതെന്നും ഭൂപീന്ദർ ഹൂഡ പറഞ്ഞു. ഹരിയാനയിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വലിയ വിജയമായിരുന്നെന്നും നേതാക്കൾ അവകാശപ്പെട്ടു. യാത്ര പാർട്ടിക്കും രാജ്യത്തിനും പുതിയ ദിശാബോധം നൽകിയിരിക്കുകയാണ്. സംസ്ഥാനത്ത് കോൺഗ്രസിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു യാത്രയെന്നും നേതാക്കൾ പറഞ്ഞു.
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്ന് സുപ്രീംകോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam