
പഞ്ചാബ് നാഷണൽ ബാങ്കിലേക്കെത്തിയ 'ആളെ' കണ്ട് ഞെട്ടി ജീവനക്കാരും കസ്റ്റമേഴ്സും. പിന്നാലെ പരിഭ്രാന്തരായി പരക്കം പാച്ചിൽ. സാമ്പത്തിക ഇടപാടുകൾ നടക്കുന്നതിനിടെ, ബാങ്കിനുള്ളിലേക്ക് പാമ്പ് ഇഴഞ്ഞ് കയറുകയായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ദാതിയയിലെ തരട്ടിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. പാമ്പിനെ കണ്ടതോടെ ജീവനക്കാർ പരിഭ്രാന്തരായി. ജീവനക്കാർ കസേരകളിലും കൗണ്ടറുകളിലും ഡെസ്‌കുകൾക്ക് മുകളിലും കയറുന്നതും മുറിയുടെ കോണുകളിലേക്ക് ഓടുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ബഹളങ്ങൾക്കിടയിലും പാമ്പ് തറയിലൂടെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇഴഞ്ഞു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ, ഒരു ജീവനക്കാരൻ വൈപ്പർ ഉപയോഗിച്ച് പാമ്പിനെ പുറത്തേക്ക് തള്ളിമാറ്റാൻ ശ്രമിക്കുന്നതും, മറ്റ് സഹപ്രവർത്തകർ പേടിച്ച് കൗണ്ടറുകൾക്ക് മുകളിൽ തന്നെ ഇരിക്കുന്നതും ദൃശ്യത്തിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam