റോഡിൽ തർക്കിച്ച് ബോണറ്റിൽ കയറിയ യുവാവിനെയും വച്ച് കിലോമീറ്ററോളം കാറോടിച്ച് യുവതി, കാർ അടിച്ചുതകർത്തു; അറസ്റ്റ്

Published : Jan 20, 2023, 04:19 PM ISTUpdated : Jan 20, 2023, 05:51 PM IST
റോഡിൽ തർക്കിച്ച് ബോണറ്റിൽ കയറിയ യുവാവിനെയും വച്ച് കിലോമീറ്ററോളം കാറോടിച്ച് യുവതി, കാർ അടിച്ചുതകർത്തു; അറസ്റ്റ്

Synopsis

ട്രാഫിക്കിനിടെ കാറുകളുടെ വശം തട്ടിയതിനെച്ചൊല്ലി രണ്ട് കാറുടമകൾ തമ്മിൽ വാക്കുതർക്കമുണ്ടായി. മാരുതി സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന ദർശൻ എന്ന യുവാവും ടാറ്റ നിക്സൺ കാർ ഓടിച്ചിരുന്ന ശ്വേത എന്ന യുവതിയും തമ്മിലാണ് തർക്കമുണ്ടായത്.

ബെംഗളുരു : റോഡിലുണ്ടായ അപകടത്തിൽ തർക്കിച്ച് കാറിന്റെ ബോണറ്റിൽ കയറി നിന്ന യുവാവുമായി ഒരു കിലോമീറ്ററോളം വണ്ടിയോടിച്ച് യുവതി. ബെംഗളുരുവിൽ നിന്നാണ് റോഡ് അതിക്രമത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വന്നത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബെംഗളുരു ജ്ഞാനഗംഗാ നഗറിനടുത്തുള്ള ഉള്ളാൾ മെയിൻ റോഡിൽവെച്ചാണ് സംഭവമുണ്ടായത്. ട്രാഫിക്കിനിടെ കാറുകളുടെ വശം തട്ടിയതിനെച്ചൊല്ലി രണ്ട് കാറുടമകൾ തമ്മിൽ വാക്കുതർക്കമുണ്ടായി. മാരുതി സ്വിഫ്റ്റ് കാർ ഓടിച്ചിരുന്ന ദർശൻ എന്ന യുവാവും ടാറ്റ നിക്സൺ കാർ ഓടിച്ചിരുന്ന ശ്വേത എന്ന യുവതിയും തമ്മിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ യുവതി പ്രകോപനപരമായി സംസാരിച്ചതിനെത്തുടർന്ന് യുവാവ് വണ്ടിക്ക് മുന്നിൽ കയറി നിന്നു. ഇത് കണക്കിലെടുക്കാതെ യുവതി വണ്ടി മുന്നോട്ടെടുത്തതോടെ യുവാവ് കാറിന്‍റെ ബോണറ്റിന് മുകളിൽ പെട്ടു. തുടർന്ന് വാഹനം നിർത്താൻ തയ്യാറാകാതിരുന്ന യുവതി യുവാവിനെ കാറിന്‍റെ ബോണറ്റിൽ വച്ച് ഒരു കിലോമീറ്ററോളം ദൂരം വണ്ടിയോടിച്ചു. 

സഹോദരന്റെ സ്കൂൾ ബസ് തട്ടി, രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

യുവാവിന്‍റെ സുഹൃത്തുക്കൾ ബൈക്കിൽ യുവതിയുടെ കാറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് യുവാവിന്‍റെ സുഹൃത്തുക്കൾ യുവതിയുടെ കാറിന്‍റെ ചില്ലുകൾ തല്ലിത്തകർത്തു. വണ്ടിയോടിച്ച ശ്വേതയെയും ഒപ്പമുണ്ടായിരുന്ന ഭർത്താവ് പ്രമോദിനെയും ബോണറ്റിന് മുകളിൽ പെട്ട ദർശൻ എന്ന യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളുരുവിൽ ബൈക്കിൽ പിടിച്ച വൃദ്ധനെ യുവാവ് വലിച്ചിഴച്ച സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് റോഡ് അതിക്രമത്തിന്‍റെ പുതിയ ദൃശ്യങ്ങളും പുറത്തുവരുന്നത്. 

ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ച് 23കാരനായ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശുപത്രിയിൽ

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം