ഭാഷയിലും ഭക്ഷണത്തിലും വിശ്വാസത്തിലും വ്യത്യസ്തരെങ്കിലും ഇന്ത്യ ഒന്നാണ്: മോഹൻ ഭാഗവത്

Published : Aug 14, 2022, 01:01 PM ISTUpdated : Aug 30, 2022, 10:54 PM IST
ഭാഷയിലും ഭക്ഷണത്തിലും വിശ്വാസത്തിലും വ്യത്യസ്തരെങ്കിലും ഇന്ത്യ ഒന്നാണ്: മോഹൻ ഭാഗവത്

Synopsis

ഇന്ത്യയുടെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണ്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന 'ഉത്തിഷ്ഠ ഭാരത്' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ  മോഹൻ ഭഗവത് പറഞ്ഞു. 

നാഗ്പുർ: നാനാത്വത്തിൽ ഏകത്വം എന്ന ആശയം പിന്തുടരുന്ന ഇന്ത്യയെ ലോകം പഠിക്കാൻ ശ്രമിക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഒറ്റനോട്ടത്തിൽ നമ്മൾ വ്യത്യസ്തരായി തോന്നാം, നമ്മൾ വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നവരും, വ്യത്യസ്തമായ വിശ്വാസവും പ്രാർത്ഥനകളും ഉള്ളവരും, വ്യത്യസ്ത വസ്ത്രം ധരിക്കുന്നവരുമാണ്. എന്നാൽ നമ്മുടെ അസ്ഥിത്വത്തിൽ ഐക്യമുണ്ട്. ഇന്ത്യയുടെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണ്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന 'ഉത്തിഷ്ഠ ഭാരത്' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ  മോഹൻ ഭഗവത് പറഞ്ഞു. 

മോഹൻ ഭാഗവതിൻ്റെ വാക്കുകൾ - 

സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. രാജ്യത്തിനായി ഞങ്ങൾ തൂക്കുമരം കയറും. ഞങ്ങൾ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും. ഞങ്ങൾ ഇന്ത്യക്ക് വേണ്ടി പാട്ടുകൾ പാടും. ജീവിതം ഇന്ത്യക്കായി സമർപ്പിക്കണം: 

വൈവിധ്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ലോകം ഇന്ത്യയെ കണ്ട് പഠിക്കാൻ ശ്രമിക്കുകയാണ്. ലോകം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്, എന്നാൽ ഭിന്നസംസ്കാരങ്ങളെ ഒന്നിച്ചു കൊണ്ടു പോകുന്ന രീതി ഇന്ത്യയിൽ മാത്രമേ ഉണ്ടാകൂ. 
 
ഭാഷയിലും വസ്ത്രധാരണത്തിലും സംസ്‌കാരത്തിലും ഇന്ത്യക്കാർക്കിടയിൽ വ്യത്യാസങ്ങളുണ്ട്. പക്ഷേ ഇടുങ്ങിയ മനോഭാവം മാറ്റിവച്ച് ദേശീയതയുടെ വിശാലമായ അർത്ഥം ഉൾക്കൊണ്ട് കാര്യങ്ങളെ സമീപിക്കാൻ സാധിക്കണം.  രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്, രാജ്യത്ത് വിവിധ ജാതി സമൂഹങ്ങളുണ്ട് എന്നാൽ എല്ലാവരേയും സമത്വത്തോടെ കാണാൻ നമ്മുക്ക് സാധിക്കണം. 

തരൂരോ മനീഷ് തിവാരിയോ? കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ ഉറച്ച് ജി23

 

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നാരും മത്സരിക്കില്ലെന്ന് വ്യക്തമായതോടെ ആരാകും പാർട്ടി തലപ്പത്തേക്ക് എത്തുക എന്നതിൽ ആകാംക്ഷ ഇരട്ടിയായി. അധ്യക്ഷ പദത്തിലേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. ഗാന്ധി കുടുംബമില്ലെങ്കില്‍ ജി23 സ്ഥാനാര്‍ത്ഥിയായി തരൂരോ മനീഷ് തിവാരിയോ മതസരിച്ചേക്കും. സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെയായിരുന്നു ശശി തരൂരിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം. 

കോണ്‍ഗ്രസ് അധ്യക്ഷ  തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാന്‍  മൂന്ന് ആഴ്ച ശേഷിക്കെ ഗാന്ധി കുടുംബം  മത്സരത്തിന് ഇല്ലെന്ന് വ്യക്തമാവുകയാണ്. മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിക്കാന്‍ നോക്കിയിട്ടും അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ സ്ഥാനമൊഴിഞ്ഞ  പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ്  സോണിയ ഇടക്കാല അധ്യക്ഷയായിരിക്കുന്നത്. പ്രിയങ്കഗാന്ധി അധ്യക്ഷപദവിയിലേക്ക് എത്തുന്നത് കുടംബപാര്‍ട്ടിയെന്ന വിമർശനം ശകത്മാക്കും. ഇതെല്ലാം കണക്കിലെടുത്താണ് ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ സ്ഥാനാർത്ഥിയാകട്ടെയെന്നാണ് രാഹുല്‍ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ