ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുദ്ധാധികാര പ്രമേയം പാസാക്കി യുഎസ് സെനറ്റ്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസായത്. പ്രമേയത്തെ പിന്തുണച്ച് നാല് റിപ്പബ്ലിക്കൻ സെനറ്റർ.

08:21 PM (IST) Jun 24
ലാൻഡ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രിബൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ വാസുദേവൻ സ്റ്റേ ചെയ്തത്. സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും ട്രിബൂണൽ ചൂണ്ടിക്കാട്ടി.കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ട ഉത്തരവ് ഇറക്കിയത്.
05:49 PM (IST) Jun 24
ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ പഠിക്കാതെ അവർക്കു ഇഷ്ടം ഉള്ളത് പറയുന്നുവെന്നും എനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നമെന്നും വെള്ളാപ്പള്ളി
04:20 PM (IST) Jun 24
എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ. പരാജയ കാരണങ്ങൾ ഒരു ക്യാൻവാസ് പോലെയാണ്. പുതിയ സർക്കാരിന് സമയം നൽകണമെന്നും വേടൻ
03:31 PM (IST) Jun 24
അയോധ്യയിലെയും ഉജ്ജയിനിലെയും കൊള്ളയ്ക്ക് പിന്നിൽ ബിജെപിയാണെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്വാരി ആരോപിച്ചു.500 കോടി രൂപ വിലമതിക്കുന്ന ഭൂമി മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഉപദേശകൻറെ ട്രസ്ററ് വാങ്ങിയത് വെറും ഒരു രൂപയ്ക്ക്.മുഖ്യമന്ത്രിയായ ശേഷം 168 ഏക്കർ ഭൂമി വാങ്ങാൻ മോഹൻ യാദവിന്റെ ബന്ധുക്കൾക്ക് പണം എവിടെ നിന്നും വന്നുവെന്നും അദ്ദേഹം ചോദിച്ചു.
03:20 PM (IST) Jun 24
പിഎം ശ്രീപദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. പിൻവലിക്കാൻ ആണോ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചതോടെ പ്രതിപക്ഷ നേതാവ് മറുപടിയുമായി രംഗത്തെത്തി.
02:31 PM (IST) Jun 24
മദ്യം വീര്യം കുറഞ്ഞതായാലും, കൂടിയത് ആയാലും പ്രശ്നം തന്നെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മദ്യത്തിന്റെ നികുതിയിളവ് ബജറ്റിലെ പരാമർശം എന്നതിനപ്പുറത്തേക്ക് പ്രാധാന്യത്തോടെ കാണേണ്ടതില്ലെന്നും തങ്ങൾ
02:13 PM (IST) Jun 24
താവളക്കുളത്ത് പാമ്പന്‍ റോഡില്‍ ആട് ഫാമിന്‍റെ മറവില്‍ കഞ്ചാവും എംഡിഎയും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കൾ വില്‍പന നടത്തിയ പ്രതി പിടിയില്‍
02:13 PM (IST) Jun 24
എന്നെ എംഎൽഎ ആക്കിയത് രക്ഷാപ്രവർത്തനമെന്ന് എഡി തോമസ് എംഎൽഎ. അമ്മമാരുടെ ശാപം നിങ്ങളെ പിന്തുടരുമെന്നും പിണറായിയോട് എഡി തോമസ്. നിയമസഭയിലെ പ്രസംഗത്തിനിടെയാണ് എഡി തോമസ് എംഎൽഎയുടെ പരാമർശങ്ങൾ ഉണ്ടായത്
01:54 PM (IST) Jun 24
നീറ്റ് പരീക്ഷയെഴുതാന്‍ തിരിച്ചറിയല്‍ രേഖയില്ലാതെ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ പകച്ചുനിന്ന വിദ്യാര്‍ത്ഥിനിക്ക് രക്ഷകനായി അരീക്കോട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍
01:25 PM (IST) Jun 24
അതേ സമയം, ഓഗസ്റ്റ് രണ്ട് വരെ പെർമിറ്റ് ഉണ്ടെന്നു ബസ് ഉടമ റോബിൻ ഗിരീഷ് വ്യക്തമാക്കി മുൻപ് അന്തർസംസ്ഥാന പെർമിറ്റിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പും ബസ് ഉടമയും തമ്മിൽ തർക്കം ഉണ്ടായിരുന്നു.
01:06 PM (IST) Jun 24
എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ഡോ റീന കെ ജെ ചുമതലയേറ്റു. സ്ഥലം മാറ്റത്തിലെ സ്‌റ്റേ ഹൈക്കോടതി നീക്കിയതോടെയാണ് ചുമതലയേറ്റത്.
12:55 PM (IST) Jun 24
സതീഷിന്റെ പിറകിലും കഴുത്തിലുമാണ് ഗുരുതരമായ പരിക്കേറ്റിരിക്കുന്നത്. ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവമുണ്ടായ ഉടനെ പ്രതിയായ രമേശ് ഇവിടെ നിന്നും കടന്നുകളഞ്ഞു.
12:45 PM (IST) Jun 24
മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ വാക്സിൻ കുത്തിവെച്ചതിന് പിന്നാലെ തുടയിൽ കടുത്ത വീക്കം രൂപപ്പെട്ടു. ഇതോടെ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നതായി പരാതി
12:41 PM (IST) Jun 24
മലപ്പുറം, തൃശൂർ, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ച് പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിലയിടങ്ങളിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
12:12 PM (IST) Jun 24
ചട്ടഭേദഗതി ആദ്യപടിയാണെന്ന സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പാർലമെന്റ് വർഷ കാല സമ്മേളനത്തിൽ എഫ്സിആർഎ ബിൽ എത്തിക്കുമെന്നാണ് സൂചന.
11:59 AM (IST) Jun 24
പിണറായി വിജയനെ തോല്‍പ്പിച്ച് ധർമടം നിയോജക മണ്ഡലം തിരിച്ച് പിടിക്കാൻ സാധിക്കുമായിരുന്നെന്ന് ആവർത്തിച്ച് ധർമടത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. വി പി അബ്ദുൾ റഷീദ്
11:58 AM (IST) Jun 24
ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിൻ്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദാക്കിയത്
11:48 AM (IST) Jun 24
കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.
11:44 AM (IST) Jun 24
ഹൈക്കോടതി വിധി പാലിക്കുമെന്ന് വ്യക്തമാക്കിയ മേയർ കൗൺസിലർമാരുമായി സംസാരിച്ചെന്നും അറിയിച്ചു. നാലാഴ്ച സമയം ഉണ്ട്.
11:36 AM (IST) Jun 24
തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി
11:08 AM (IST) Jun 24
എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നും കാത്തിരിക്കണമെന്നും ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
10:50 AM (IST) Jun 24
ലഖ്‌നൗവിലെ അലിഗഞ്ചിൽ കോച്ചിംഗ് സെന്‍ററും ആനിമേഷൻ സ്റ്റുഡിയോയും പ്രവർത്തിച്ചിരുന്ന വാണിജ്യ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 15 പേർക്കാണ് ജീവൻ നഷ്ടമായത്. . ഇതിൽ ഒരുമിച്ച് ജീവിക്കാൻ കൊതിച്ച രണ്ട് യുവതീയുവാക്കളുടെ ദാരുണാന്ത്യം രണ്ട് കുടുംബങ്ങളെയാണ് തീരാദുഃഖത്തിലാഴ്ത്തിയത്
10:39 AM (IST) Jun 24
തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി
10:16 AM (IST) Jun 24
കഴിഞ്ഞ ദിവസമാണ് 87 ശതമാനത്തോളം പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകിയവരുടെ അപേക്ഷ സ്വീകരിച്ച് പുനർമൂല്യ നിർണയം നടത്തിയെന്ന് സിബിഎസ്ഇ അറിയിച്ചത്.
09:37 AM (IST) Jun 24
മദ്യത്തിൻ്റെ വീര്യം കുറവാണെന്നത് അതിൻ്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുന്നില്ല. സുരക്ഷിത മദ്യം എന്ന തെറ്റായ ധാരണ മദ്യ ഉപയോഗത്തിലേക്ക് ജനങ്ങളെ ആകർഷിക്കുമെന്നും ലേഖനത്തിൽ പറയുന്നു.
09:31 AM (IST) Jun 24
പൂജപ്പുര ജില്ലാ ജയിലേക്ക് കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ച് കടന്നിട്ട് രണ്ട് ദിവസമായിട്ടും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്
08:37 AM (IST) Jun 24
ഏറ്റവുമൊടുവിൽ തന്റെ അച്ഛൻ അന്വേഷിച്ചു ചെന്നപ്പോൾ വിലങ്ങാടുളള വീട്ടിൽ കിടന്നുറങ്ങുന്നത് കണ്ടെന്നും പിന്നീട് കണ്ടിട്ടില്ലെന്നും നിഖില ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
08:35 AM (IST) Jun 24
നികുതി കൃത്യമായി അടയ്ക്കുന്ന തന്‍റെ 'വൈറ്റ് മണി' ഉപയോഗിച്ച് മുംബൈ നഗരത്തിൽ ഒരു വീട് വാങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ട യുവാവിന്‍റെ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു
08:09 AM (IST) Jun 24
കാണാതായ 60 കിലോ വെള്ളിക്കട്ടി സംഭാവന നൽകിയ ഇന്ത്യൻ ബുള്യൻ ആൻ്റ് ജൂവലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് അനുരാഗ് രസ്തോഗിയുടെ മൊഴി ആദ്യം രേഖപ്പെടുത്തും.
07:56 AM (IST) Jun 24
വാരാണസിയിലെ ഗംഗാനദിക്ക് നടുവിൽ ബോട്ടിലിരുന്ന് ചിക്കൻ പാകം ചെയ്യുകയും ബിയർ കുടിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു
07:39 AM (IST) Jun 24
വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ് ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍
07:39 AM (IST) Jun 24
പ്രസിഡന്‍റും സെക്രട്ടറിയും ട്രഷററും മാത്രമുള്ള വാട്സപ്പ് ഗ്രൂപ്പില്‍ പോലും നടന്നത് പൊരിഞ്ഞ തർക്കമെന്നും മുൻ ട്രഷറർ കൂടിയായ ഉണ്ണി ശിവപാൽ വ്യക്തമാക്കി.
07:06 AM (IST) Jun 24
ചില സ്വാർത്ഥതാത്പര്യക്കാർ അതിൽ ഇടപെട്ടു. അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളിയെന്നും ശ്വേത ചൂണ്ടിക്കാട്ടി.