പ്രസിഡന്‍റും സെക്രട്ടറിയും ട്രഷററും മാത്രമുള്ള വാട്സപ്പ് ഗ്രൂപ്പില്‍ പോലും നടന്നത് പൊരിഞ്ഞ തർക്കമെന്നും മുൻ ട്രഷറർ കൂടിയായ ഉണ്ണി ശിവപാൽ വ്യക്തമാക്കി.
കൊച്ചി: താരസംഘടന അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് മുൻ ട്രഷറർ ഉണ്ണി ശിവപാൽ. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പാസാക്കാതെ15 ലക്ഷം കുടുംബമേളക്കിടെ ചെലവിട്ടുവെന്നും താന്‍ അതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയെന്നും ഉണ്ണി ശിവപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. അതാവാം തനിക്കെതിരായ നടപടികള്‍ക്ക് കാരണം. തന്നെ മാറ്റിനിര്‍ത്തിയാണ് പല കണക്കുകളും എഴുതിക്കൂട്ടിയത്. തനിക്കെതിരായ നടപടി ശ്വേത അറിഞ്ഞില്ല എന്നത് പച്ചക്കള്ളമാണെന്നും ഉണ്ണി ശിവപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താന്‍ എവിടെയും ഒളിച്ചോടിയിട്ടില്ലെന്നും ഉണ്ണി ശിവപാല്‍ കൂട്ടിച്ചേർത്തു. പ്രസിഡന്‍റും സെക്രട്ടറിയും ട്രഷററും മാത്രമുള്ള വാട്സപ്പ് ഗ്രൂപ്പില്‍ പോലും നടന്നത് പൊരിഞ്ഞ തർക്കമെന്നും മുൻ ട്രഷറർ കൂടിയായ ഉണ്ണി ശിവപാൽ വ്യക്തമാക്കി.

