അമേരിക്കയിൽ അനിശ്ചിതത്വം; അന്തിമഫലം ഇന്നില്ല; ട്രംപ് സുപ്രീംകോടതിയിലേക്ക്

വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയിലേക്ക്. വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.

5:59 PM

ഏഴിൽ അഞ്ചിടത്തും ട്രംപ് മുന്നിൽ

ഫലം വരാനുള്ള ഏഴ് സംസ്ഥാനങ്ങളിൽ അഞ്ചിടത്തും ട്രംപ് മുന്നിൽ. മിഷി​ഗൺ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ മാത്രമാണ് ബൈഡൻ മുന്നിലുള്ളത്. 
 

5:52 PM

മിഷി​ഗണിൽ ബൈഡൻ മുന്നിൽ

സ്വിം​ഗ് സ്റ്റേറ്റുകളിലൊന്നായ മിഷി​ഗണിൽ ബൈഡന് മുൻതൂക്കമെന്ന് ഫലസൂചനകൾ.

4:16 PM

അന്തിമഫലം ഇന്നില്ല

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്തിമ ഫലം ഇന്നില്ല. പെൻസിൽവേനിയയിലും മിഷി​ഗണിലും ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അന്തിമഫലം ഇന്ന് പുറത്തുവരാൻ‌ സാധ്യതയില്ലാത്തത്. 

4:01 PM

ഹവായിയിൽ ബൈഡന് മുൻതൂക്കം


ഹവായിയിൽ നാല് വോട്ടുകൾക്ക്  ബൈഡൻ‌‍ മുന്നിൽ.

1959ൽ നിലവിൽ വന്ന സംസ്ഥാനം രണ്ട് തവണ മാത്രമാണ് റിപ്ലബ്ബിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്തുണച്ചിട്ടുള്ളത്. 

3:58 PM

ജയിച്ചെന്ന് ട്രംപ്; ആഘോഷത്തിന് ആഹ്വാനം

വോട്ടെണ്ണൽ‌‍ തീരുന്നതിന് മുമ്പേ ജയം അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ്. ആഘോഷം തുടങ്ങാൻ അനുയായികളോട് നിർദ്ദേശിച്ചു. 

3:36 PM

ശ്രദ്ധാകേന്ദ്രമായി സ്വിം​ഗ് സ്റ്റേറ്റുകൾ


അഞ്ച് സംസ്ഥാനങ്ങളിലെ ഫലം നിർണായകമാകും
പെൻസിൽവേനിയ, മിഷി​ഗൺ, വിസ്കോൺസിൻ ഇവയിൽ ഉൾപ്പെടും