മൂന്നിനെ പൂജ്യമാക്കി തിരുത്തി തട്ടിപ്പ്; ലോട്ടറി കച്ചവടക്കാരന് നഷ്ടമായത് 5000ത്തോളം രൂപ

By Web TeamFirst Published Mar 28, 2021, 6:53 PM IST
Highlights

സംഭവവുമായി ബന്ധപ്പെട്ട് ലോട്ടറി വകുപ്പിനും പൊലീസിനും സലാം പരാതി നൽകിയിട്ടുണ്ട്.
 

കായംകുളം: കായംകുളത്ത് ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തു. റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ടിക്കറ്റ് വിൽപ്പന നടത്തുന്ന അബ്ദുൾ സലാം എന്നയാളാണ് തട്ടിപ്പിനിരയായത്. 5000ത്തോളം രൂപയാണ് ഇയാളിൽ നിന്ന് തട്ടിയെടുത്തത്. 

20ന് നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. കെ. ആർ 655790 എന്ന നമ്പറിന് അയ്യായിരം രൂപ സമ്മാനം ഉണ്ടായിരുന്നു. കെ. ആർ 655793 എന്ന നമ്പർ ഉള്ള ടിക്കറ്റിൽ അവസാനത്തെ 3 എന്ന അക്കം പൂജ്യം ആക്കി തിരുത്തി തട്ടിപ്പ് നടത്തിയ ആൾ പണം കൈക്കലാക്കുകയായിരുന്നു. 

വ്യാജ ടിക്കറ്റുമായി വന്നയാൾ 4900 രൂപ അബ്ദുൽ സലാമിൻ്റെ കയ്യിൽ നിന്നും വാങ്ങി. പിന്നാലെ അടുത്ത ദിവസം നറുക്കെടുക്കുന്ന അക്ഷയ ടിക്കറ്റിൻ്റെ 22 ടിക്കറ്റുകൾ 880 രൂപ നൽകി വാങ്ങുകയും ചെയ്തു. പണം തിരികെ ലഭിക്കുന്നതിനായി ലോട്ടറി ഏജൻസിയിൽ എത്തിയപ്പോഴായിരുന്നു തട്ടിപ്പിനിരയായ വിവരം സലാം അറിയുന്നത്. ടിക്കറ്റിൽ നമ്പർ തിരുത്തിയതായി ഏജൻസി കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലോട്ടറി വകുപ്പിനും പൊലീസിനും സലാം പരാതി നൽകിയിട്ടുണ്ട്.

click me!