എല്ലാ മാസവും കോടിപതികള്‍, ഒന്നാം സമ്മാനം ഒരു കോടി വീതം അഞ്ച് പേര്‍ക്ക്, കേരളപ്പിറവി ദിനത്തില്‍ 'ഭാഗ്യമിത്ര'

By Web TeamFirst Published Oct 31, 2020, 4:42 PM IST
Highlights

അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നത്...
 

തിരുവനന്തപുരം: ഭാഗ്യമിത്ര നവംബര്‍ ഒന്നിന് പ്രകാശനം ചെയ്യും. ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക് തിരുവനന്തപുരത്ത് വച്ചാണ് പ്രകാശനം ചെയ്യുന്നത്. ആദ്യ നറുക്കെടുപ്പ് 2020 ഡിസംബര്‍ ആറിന് നടക്കും. ഇതിനൊപ്പം പുതിയ സോഫ്റ്റ്വെയര്‍, പുതിയ വെബ് സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്യും.

അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നത്. സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറിയാണ് ഭാഗ്യമിത്ര. ഞായറാഴ്ചകളിലെ പൗര്‍ണമി ടിക്കറ്റുകള്‍ റദ്ദാക്കിയതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നതെന്ന് ലോട്ടറിവകുപ്പ് അറിയിച്ചിരുന്നു.

ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉള്‍പ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്.എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും.

click me!