ക്രിസ്‍തുമസ് ബമ്പറിന്‍റെ പന്ത്രണ്ട് കോടി അടിച്ച ആ ഭാഗ്യവാന്‍ ഇവിടെയുണ്ട്!

Published : Jan 19, 2021, 12:35 PM ISTUpdated : Jan 19, 2021, 03:26 PM IST
ക്രിസ്‍തുമസ് ബമ്പറിന്‍റെ പന്ത്രണ്ട് കോടി അടിച്ച ആ ഭാഗ്യവാന്‍ ഇവിടെയുണ്ട്!

Synopsis

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് സമ്മാനാർഹമായ നമ്പർ നറുക്കെടുത്തത്. കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസി ഉടമയാണ് ടിക്കറ്റ് വിറ്റത്. 

തിരുവനന്തപുരം: സംസഥാന സർക്കാരിന്‍റെ ന്യൂ ഇയർ ബമ്പർ 12 കോടി അടിച്ച ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദ്ദീനാണ് ബമ്പറടിച്ചത്. വിൽപ്പനയ്ക്കായി എടുത്തവയിൽ വിറ്റുപോകാതെ ബാക്കിയായ ആ ഒരെണ്ണത്തിൽ  ഷറഫുദ്ദീന്‍റെ ഭാഗ്യം തെളിയുകയായിരുന്നു. കോടികൾ കൈയിലെത്തുമ്പോൾ എന്തു ചെയ്യണമെന്ന് ഷറഫുദ്ദീന് ഇപ്പോഴും വലിയ പിടിയില്ല. കുറച്ചു സാമ്പത്തിക ബാധ്യതകൾ തീർക്കലാണ് ആദ്യലക്ഷ്യം. 

കോടികളുടെ ഉടമയായെന്നറിഞ്ഞിട്ടും അമിത ആഹ്ളാദമില്ലാതെ കൂളാണ് ഷറഫുദ്ധീൻ. കൊല്ലം ആയൂരിൽ ജനിച്ച ഷറഫുദ്ധീന്‍ 45 വർഷമായി തെങ്കാശിയിലാണ് താമസം. പ്രവാസ ജീവിതമവസാനിപ്പിച്ച് നാല് വർഷം മുൻപാണ് കൃഷിയും ഒപ്പം  ലോട്ടറി വിൽപ്പനയും  തുടങ്ങിയത്.  ടിക്കറ്റ് കൈമാറിയതോടെ 7 കോടി 56 ലക്ഷം രൂപ ഷറഫുദ്ധീന്‍റെ കൈകളിലേക്ക് എത്തും.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് സമ്മാനാർഹമായ നമ്പർ നറുക്കെടുത്തത്. കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസി ഉടമയാണ് ടിക്കറ്റ് വിറ്റത്. 2010ലെ സമ്മർ ബമ്പറിന്റെ 2 കോടി രൂപ അടിച്ചതും വെങ്കിടേശൻ വിറ്റ ടിക്കറ്റിനായിരുന്നു.

PREV
click me!

Recommended Stories

സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം
Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം