തിരുവോണം ബമ്പർ പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 12 കോടി, നറുക്കെടുപ്പ് സെപ്റ്റംബറിൽ

By Web TeamFirst Published Jul 23, 2021, 9:10 AM IST
Highlights

12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. 

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. എസ് കാർത്തികേയൻ ഐഎഎസും സന്നിദ്ധനായിരുന്നു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19നാണ് നറുക്കെടുപ്പ്.

തിരുവോണം ബമ്പർ രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും 2 പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒൻപതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്ക് ലഭിക്കും.

അതേസമയം, കൊവിഡ് 19 നിയന്ത്രണങ്ങൾ കാരണം നിർത്തിവെച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറികളിൽ ഏതാനും എണ്ണം 23 മുതൽ  പുനരാരംഭിക്കും. 23ന് നിർമ്മൽ, 27ന് സ്ത്രീശക്തി, 30 ന് നിർമ്മൽ എന്നീ പ്രതിവാര ഭാഗ്യക്കുറികളാണ് ഈ മാസം ഉണ്ടായിരിക്കുക. ഓഗസ്റ്റ് 15 വരെ ആഴ്ചയിൽ മൂന്ന് നറുക്കെടുപ്പുകൾ വീതം ഉണ്ടായിരിക്കും. തുടർന്ന് വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തും.  
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!