Kerala Lottery Result: ആർക്കാകും 75 ലക്ഷം? വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

By Web TeamFirst Published Sep 26, 2022, 9:20 AM IST
Highlights

കഴിഞ്ഞ ദിവസം നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനം കോട്ടയത്ത്‌ വിറ്റ ടിക്കറ്റിനു.

തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ w 686 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ​തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 40രൂപയാണ്. 

അതേസമയം, ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി  ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം FR 251338 എന്ന നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത്‌ വിറ്റ ടിക്കറ്റിനാണ് 1 കോടിയുടെ സമ്മാനം. മീനാക്ഷി ലോട്ടറീസിൽ നിന്നുമാണ് ഈ ടിക്കറ്റ് വിറ്റു പോയത്. FR 283858 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. താമരശ്ശേരിയിൽ ആണ് ഈ ടിക്കറ്റ് വിറ്റത്. സിജി എന്നാ ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

'ദൈവമേ.. ലോട്ടറി അടിച്ചതേ അടിച്ചു, ഇത്രയും ബുദ്ധിമുട്ട് എന്തിന് ഉണ്ടാക്കി'; അനൂപിന്റ കുടുംബം പറയുന്നു

ഈ വർഷത്തെ പൂജാ ബമ്പർ ടിക്കറ്റ് വില്പന  പുരോഗമിക്കുകയാണ്. 10 കോടി ആണ് ഒന്നാം സമ്മാനം. മുൻ വർഷങ്ങളിൽ ഇത് 5കോടി ആയിരുന്നു. ഓണം ബമ്പർ ഹിറ്റായതിനു പിന്നാലെയാണ് സമ്മാനം ഉയർത്തിയിരിക്കുന്നത്.

click me!