കാർഷിക നിയമ ഭേദഗതിക്കെതിരെ ബദൽ സാധ്യത തേടി കേരളം; തീരുമാനം പ്രത്യേക മന്ത്രിസഭായോഗത്തില്‍

By Web TeamFirst Published Dec 21, 2020, 10:53 AM IST
Highlights

പഞ്ചാബ് മാതൃകയിൽ ബദൽ നിയമ സാധ്യതയാണ് കേരളം തേടുന്നത്. ഇതിനായി കൃഷി വകുപ്പ് ഉപസമിതിയെ നിയോ​ഗിച്ചു. താങ്ങുവില നില നിർത്തികൊണ്ടാകും ബദൽ നിയമം.

തിരുവനന്തപുരം: കാർഷിക നിയമ ഭേദഗതിക്കെതിര ബദൽ നിയമ സാധ്യത തേടി കേരളം. കേന്ദ്ര നിയമ ഭേദഗതി തള്ളാൻ മറ്റന്നാൾ നിയമസഭ സമ്മേളനം ചേരും. നിയമസഭയുടെ പ്രത്യേകസമ്മേളനം ചേരാൻ ഗവർണറോട് ശുപാർശ ചെയ്യും. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പഞ്ചാബ് മാതൃകയിൽ ബദൽ നിയമ സാധ്യതയാണ് കേരളം തേടുന്നത്. ഇതിനായി കൃഷി വകുപ്പ് ഉപസമിതിയെ നിയോ​ഗിച്ചു. താങ്ങുവില നില നിർത്തികൊണ്ടാകും ബദൽ നിയമം.

കാർഷിക നിയമ ഭേദഗതി തളളാൻ ബുധനാഴ്ചയാണ് നിയമസഭ ചേരുക. ഒരുമണിക്കൂർ ചേരുന്ന സമ്മേളനത്തിൽ കക്ഷി നേതാക്കൾ മാത്രമാകും സംസാരിക്കുക. നിയമ ഭേദഗതി പ്രമേയം വഴി തളളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ട്. ഭരണ പ്രതിപക്ഷ അംഗങ്ങൾ ഭേദഗതിയ്ക്ക് എതിരാണ്. ബിജെപി പ്രതിനിധി ഒ രാജഗോപാൽ സമ്മേളനത്തിൽ സ്വീകരിക്കുന്ന നിലപാട് എന്താകും എന്നത് ശ്രദ്ധേയമാണ്.

click me!