'ഭാ​ഗ്യം തിരിച്ചെത്തുന്നു'; ലോട്ടറി വില്പന മെയ് 18 മുതൽ, ആദ്യ നറുക്കെടുപ്പ് ജൂൺ ഒന്നിന്

Web Desk   | Asianet News
Published : May 05, 2020, 04:29 PM IST
'ഭാ​ഗ്യം തിരിച്ചെത്തുന്നു'; ലോട്ടറി വില്പന മെയ് 18 മുതൽ, ആദ്യ നറുക്കെടുപ്പ് ജൂൺ ഒന്നിന്

Synopsis

കൊവിഡ് 19നെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റുകളുടെ വില്പന നിർത്തിവച്ചിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വില്പന പുനഃരാരംഭിക്കുന്നു. മെയ് പതിനെട്ട് മുതലാണ് ടിക്കറ്റുകളുടെ വില്പന നടത്തുകയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജൂൺ 1നാകും ആദ്യ നറുക്കെടുപ്പ് നടക്കുക. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് എജൻസികൾക്ക് ആദ്യ 100 ടിക്കറ്റുകൾ വായ്പയായി നൽകുമെന്നും മന്ത്രി പറഞ്ഞു.

 ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നൽകിയാൽ മതിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് 19നെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റുകളുടെ വില്പന നിർത്തിവച്ചിരുന്നു. രാജ്യവ്യാപകമായ ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു ലോട്ടറി മേഖല.

Read Also: കൊവിഡ് 19: സംസ്ഥാനത്ത് ലോട്ടറി വില്‍പന നിര്‍ത്തുന്നു

ലോട്ടറിയും നിർത്തി, വില്‍പ്പനക്കാരുടെ ജീവിതം ദുരിതത്തില്‍

PREV
click me!

Recommended Stories

സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം
Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം