'സെയ്തലവിയുടെ കുടുംബത്തെ ഒറ്റപ്പെടുത്തില്ല, പരിഹസിക്കില്ല, ഞങ്ങൾ ഒപ്പമുണ്ട്', പിന്തുണയുമായി നാട്ടുകാർ

By Web TeamFirst Published Sep 21, 2021, 2:19 PM IST
Highlights

'കഷ്ടതകൾ ഏറെയുണ്ട്, പക്ഷേ തലകുനിക്കേണ്ടിവന്നിരുന്നില്ല', സെയ്തലവിയുടെ കുടുംബത്തിന് നാട്ടുകാരുടെ പിന്തുണ

കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പറടിച്ചെന്ന് തെറ്റിദ്ധരിച്ച വയനാട് പനമരം സ്വദേശിയായ സെയ്തലവിയുടെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാർ. ലോട്ടറിയടിച്ചത് മറ്റൊരാൾക്കാണെന്ന് അറിഞ്ഞതോടെ ബന്ധു വീട്ടിലേക്ക് മാറിയ കുടുംബത്തെ ഉടൻ പനമരത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് നാട്ടുകാർ അറിയിച്ചു. സെയ്തലവിയുടെ മക്കളെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ആരെയും അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ.

‌ഓണം ബമ്പർ വിജയി; സെയ്‌തലവി മുതൽ ജയപാലൻ വരെ, സംഭവിച്ചതെല്ലാം

കഷ്ടതകൾ ഏറെയുണ്ടായിരുന്നെങ്കിലും ആരുടെ മുന്നിലും സെയ്തലവിയുടെ കുടുംബത്തിന് തലകുനിക്കേണ്ടി വന്നിട്ടില്ല. സ്വന്തമായൊരു വീട് സ്വപ്നം കാണുന്നതിനിടെയാണ് ഓണം ബമ്പറടിച്ചെന്ന് സെയ്തലവി കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചത്. എന്നാൽ അമിതമായ ആഹ്ലാദം സെയ്തലവിയുടെ വാടക വീട്ടിൽ  ഉണ്ടായിരുന്നില്ല. ടിക്കറ്റ് കൈയ്യിൽ കിട്ടാതെ പ്രതികരണത്തിനില്ലെന്ന പക്വതയുള്ള നിലപാടായിരുന്നു സെയ്തലവിയുടെ ഭാര്യ സുഫൈറത്തിന്‍റേത്. തന്നെ വഞ്ചിച്ച സുഹൃത്ത് അഹമ്മദിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സെയ്തലവി.

'അയച്ചുതന്നത് മോർഫ് ചെയ്ത ടിക്കറ്റിന്‍റെ ചിത്രം; ഗൂ​ഗിൾ പേയിലൂടെ പണം നൽകി', സെയ്തലവിക്ക് പറയാനുള്ളത്

അതിനിടെ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സെയ്തലവിയുടെ സുഹൃത്ത് അഹമ്മദ് ആവർത്തിച്ചു. 
ഇത് തെളിയിക്കാൻ സെയ്തലിവിക്ക് വാട്സപ്പിൽ അയച്ചെന്ന് പറയുന്ന വോയ്സ് ക്ലിപ്പും അഹമ്മദ് പുറത്തുവിട്ടു. സെയ്തലവിയുമായുള്ള വാട്സപ്പ് സന്ദേശം സുഹൃത്ത് അഹമ്മദ് പുറത്തുവിട്ടു. 

ആ ഭാഗ്യവാൻ സെയ്‌ദലവിയല്ല; കൊച്ചിക്കാരൻ ജയപാലൻ, ഓണം ബമ്പര്‍ അടിച്ചത് ഓട്ടോഡ്രൈവർക്ക്
 

സുഹൃത്ത് പറഞ്ഞ് പറ്റിച്ചതെന്ന് സെയ്തലവി; ചതിച്ചിട്ടില്ലെന്നും തമാശയ്ക്ക് അയച്ചതെന്നു അഹമ്മദ്, പൊലീസ് വരട്ടെ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!