ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി പണം തട്ടിയെടുത്തു; കബളിപ്പിക്കപ്പെട്ടത് ഭിന്നശേഷിക്കാരനടക്കം രണ്ട് പേർ

By Web TeamFirst Published Feb 9, 2021, 9:51 AM IST
Highlights

കുന്ദമംഗലത്ത് സരസ്വതി ലോട്ടറി ഏജൻസി നടത്തുന്ന ആനന്ദനും സമാന രീതിയിൽ തട്ടിപ്പിന് ഇരയായി. 5000 രൂപയാണ് ആനന്ദിന് നഷ്ടമായത്. 

കോഴിക്കോട്: കുന്ദമംഗലത്ത് ലോട്ടറി തട്ടിപ്പ്. ടിക്കറ്റിൽ നമ്പർ തിരുത്തി കബളിപ്പിച്ചാണ് രണ്ട് ലോട്ടറി ഏജന്‍റ്മാരിൽ നിന്ന് പണം തട്ടിയെടുത്തത്. പണം നഷ്ടമായവർ കുന്ദമംഗലം പൊലീസിൽ പരാതി നൽകി.

ഭിന്നശേഷിക്കാരനായ സത്യനാഥന്‍റെ കാരന്തൂരിലെ ലോട്ടറിക്കടയിലാണ് ആദ്യം തട്ടിപ്പ് നടന്നത്. വിൻ വിൻ ലോട്ടറിയുടെ ടിക്കറ്റ് നൽകി 2000 രൂപ സമ്മാനം നേടിയ ടിക്കറ്റാണെന്ന് പറഞ്ഞ് കടയിലെ ജീവനക്കാരിൽ നിന്ന് 900 രൂപയുടെ ടിക്കറ്റും 1100 രൂപയും കൈപ്പറ്റി. പിന്നീട് സത്യനാഥൻ ജില്ല ലോട്ടറി ഓഫീസില്‍ ടിക്കറ്റ് മാറാൻ ചെന്നപ്പോഴാണ്  നമ്പർ തിരുത്തിയതാണെന്ന് മനസ്സിലാകുന്നത്.

കുന്ദമംഗലത്ത് സരസ്വതി ലോട്ടറി ഏജൻസി നടത്തുന്ന ആനന്ദനും സമാന രീതിയിൽ തട്ടിപ്പിന് ഇരയായി. 5000 രൂപയാണ് ആനന്ദിന് നഷ്ടമായത്. ഇരുവരും കുന്ദമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

click me!