ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിലാക്കാൻ പൊലീസ്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേർ അറസ്റ്റിലായേക്കും. കേസിൽ കുറ്റപത്രം സമർപ്പിച്ച് ജാമ്യം തടയുകയാരിക്കും പൊലീസിന്റെ നീക്കം. ഇതുവരെ പിടിയിലായത് 25 പേർ. ആദ്യ 5 പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു.

10:09 PM (IST) May 31
കൊലപാതക കേസില്‍ ജാമ്യമെടുത്ത ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
09:14 PM (IST) May 31
വിൽപ്പനയ്ക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി നിരവധി കേസുകളിലെപ്രതിയായ യുവാവ് പൊലീസ് പിടിയിൽ
08:44 PM (IST) May 31
കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ രാജ്യത്ത് സ്വര്‍ണത്തിന്‍റെ ആവശ്യകതയില്‍ കുത്തനെ ഇടിവ്
08:19 PM (IST) May 31
ശക്തമായ മഴയില്‍ താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ റോഡിലേക്ക് മരങ്ങള്‍ മുറിഞ്ഞുവീണു
07:39 PM (IST) May 31
പ്രദേശവാസികളുടെയും രക്ഷാപ്രവർത്തകരുടെയും സമയോചിത ഇടപെടലിനെ തുടർന്ന് പൊട്ടക്കിണറ്റിൽ വീണ പട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി
07:25 PM (IST) May 31
തൊടുപുഴ സ്മിതാ ആശുപത്രിയിലെ നഴ്സ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചു
06:17 PM (IST) May 31
ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വയോധികനെ ശിക്ഷിച്ച് കോടതി
05:28 PM (IST) May 31
ദീപിക പത്രത്തിന്‍റെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ തന്‍റെ പ്രസംഗം തുടങ്ങും മുൻപ് മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ
04:02 PM (IST) May 31
അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ, തന്റെ മണ്ഡലത്തിൽ അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.റെജി ചെറിയാന്റെ ബാർ ഹോട്ടലിനെക്കുറിച്ചും സുധാകരൻ പരിഹാസ രൂപേണ പരാമർശിച്ചു
04:00 PM (IST) May 31
സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാകും സർക്കാരിന്‍റെ പ്രധാന പരിഗണന എന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ ആണ് മുഖ്യമന്ത്രിയുടെ പ്രസംഗം
03:32 PM (IST) May 31
സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ആദ്യവാരം പെരുമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ജൂൺ 3, 4 തീയതികളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ അടുത്ത 5 ദിവസവും മഴ ശക്തമാകുമെന്നും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്
03:28 PM (IST) May 31
കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ചയാൾ തുമ്പ പൊലീസിന്‍റെ പിടിയില്‍
02:49 PM (IST) May 31
നൃത്ത പരിശീലനത്തിന് പോകവെ പാമ്പ് കടിയേറ്റ നിയ ലെനിൻ ചികിത്സയിലിരിക്കെ മരിച്ചു. കട്ടുറുമ്പ് കടിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ബോധം നഷ്ടപ്പെട്ടതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. 24 ദിവസത്തെ ചികിത്സക്കൊടുവിലാണ് മരണം സംഭവിച്ചത്
02:14 PM (IST) May 31
മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സസ്പെൻഷനിലായ ആറ്റിങ്ങല്‍ സ്കൂൾ പ്രിൻസിപ്പല്‍ എസ് ജവാദിന്റെ സസ്പെൻഷൻ പിൻവലിച്ചു. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രിയുടെ തന്നെ നിർദ്ദേശപ്രകാരം മാനുഷിക പരിഗണന നൽകിയാണ് നടപടി പിൻവലിച്ചത്. ഇത് പ്രിൻസിപ്പലിന് വിരമിക്കൽ ദിവസം വലിയ ആശ്വാസമായി
01:17 PM (IST) May 31
11:59 AM (IST) May 31
പത്തനംതിട്ട എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐക്ക് വിട്ട സർക്കാർ തീരുമാനത്തെ അദ്ദേഹത്തിന്റെ കുടുംബം സ്വാഗതം ചെയ്തു. ഇത്ര വേഗത്തിൽ ഒരു തീരുമാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും സിബിഐ അന്വേഷണത്തിൽ പൂർണ പ്രതീക്ഷയുണ്ടെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.
08:17 AM (IST) May 31
ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.