വിൽപ്പനയ്ക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി നിരവധി കേസുകളിലെപ്രതിയായ യുവാവ് പൊലീസ് പിടിയിൽ

തൃശൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി നിരവധി കേസുകളിലെപ്രതിയായ യുവാവ് പൊലീസ് പിടിയിൽ. രാഹുൽ (21) ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിനടുത്ത് വച്ചാണ് പ്രതിയെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്താനായിരുന്നു ഇയാളുടെ ഉദ്ദേശ്യമെന്ന് പൊലീസ് പറഞ്ഞു.

രാഹുൽ വലപ്പാട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും മയക്ക് മരുന്ന് ഉപയോഗിച്ച രണ്ട് കേസുകളിലും നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനക്കായി സൂക്ഷിച്ച ഒരു കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വലപ്പാട് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനിൽകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

YouTube video player