കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ചയാൾ തുമ്പ പൊലീസിന്‍റെ പിടിയില്‍

തിരുവനന്തപുരം: കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ചയാൾ തുമ്പ പൊലീസിന്‍റെ പിടിയില്‍. രാജൻ നെറ്റോ (47) ആണ് അറസ്റ്റിലായത്. കുടുംബത്തെ ആക്രമിക്കുന്നതിനാൽ പ്രതിക്കെതിരെ കോടതിയിൽ നിന്നുമുള്ള പ്രൊട്ടക്ഷൻ ഓർഡർ നിലവിലുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് പ്രതി വീട്ടിൽ അതിക്രമിച്ചുകയറിയത്. വീട്ടിൽ കയറിയ പ്രതി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. രാജൻ നെറ്റോ തുമ്പ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. കൂടാതെ ഇയാൾക്കെതിരെ തുമ്പ സ്റ്റേഷനിൽ തന്നെ എട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

YouTube video player