തൊടുപുഴ സ്മിതാ ആശുപത്രിയിലെ നഴ്സ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചു

ഇടുക്കി: ഇടുക്കി തൊടുപുഴ സ്മിത ആശുപത്രിയിൽ നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചതിൽ ആരോപണ വിധേയാരെ സസ്പെൻഡ് ചെയ്തു. തൊഴിൽ പീഡനത്തെ തുടർന്ന് നഴ്സ് ആത്മഹത്യാക്ക് ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐയും യുവമോർച്ചയും മണിക്കൂറുകൾ പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി. ഇന്ന് പുലർച്ചെയാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊടുപുഴ സ്മിതാ ആശുപത്രിയിൽ ചീഫ് നഴ്സിംഗ് ഓഫീസറും, സൂപർവൈസറും മാനസിക സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് ജോലിസ്ഥലത്ത് വെച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന യുവതിയുടെ നില തൃപ്തികരം ആണ്. ഏറെനാളായി ആശുപത്രിയിൽ തൊഴിൽ പീഡനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യുവജന സംഘടനകളുടെ പ്രതിഷേധം. ആശുപത്രിക്ക് പുറത്ത് യുവമോർച്ചയും, അകത്തളത്ത് ഡിവൈഎഫ്ഐയും പ്രതിഷേധം തീർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാനസിക സംഘർഷത്തെ തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന ആരോപണം ഉയ‍ർന്നിരുന്നു. നിലവില്‍ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരോപണ വിധേയരായ ജീവനക്കാർ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിനെ തുടർച്ചയായി മാനസികമായി ഉപദ്രവിച്ചിരുന്നു എന്നാണ് ഉയരുന്ന ആരോപണം.

YouTube video player