ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.

തൃശ്ശൂർ: കാഞ്ഞാണിയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. വാടാനപ്പള്ളി സ്വദേശി കൊടുവത്ത്പറമ്പിൽ പ്രണവ് (17), കരുവന്തല സ്വദേശി അഭിമന്യു (19) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

YouTube video player